വാഷിങ്ടൺ: ചൈനക്കെതിരെ ട്വിറ്ററിൽ ശകാരവർഷവുമായി വീണ്ടും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ തടയാൻ ചൈന ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം. ചൈനയുടെ നിലപാടിൽ തനിക്ക് വളരെ നിരാശയുണ്ട്. ഞങ്ങളുടെ വിഡ്ഢികളായ മുൻ നേതാക്കൾ അവരുമായി കോടിക്കണക്കിന് ഡോളറുകളുടെ വ്യാപാരം നടത്തിയിരുന്നു. എന്നിട്ടും ഇൗ വിഷയത്തിൽ സന്ധിസംഭാഷണത്തിനുേപാലും തുനിയാതെ അവർ മാറിനിൽക്കുകയാണ്. ഇങ്ങനെ ഒന്നും ചെയ്യാതെ മാറിനിൽക്കാൻ ചൈനയെ അധികകാലം അനുവദിക്കില്ല. ചൈനക്ക് ഇൗ പ്രശ്നം എളുപ്പംപരിഹരിക്കാൻ കഴിയുമെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

ഒരുമാസത്തിനിടെ ഉത്തര കൊറിയ രണ്ടാം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിെൻറ പ്രതികരണം. നേരത്തേ ഉത്തര കൊറിയൻ വിഷയത്തിൽ ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് സ്വീകരിച്ച നിലപാടിനെ ട്രംപ് പ്രശംസിച്ചിരുന്നു. റഷ്യയും ചൈനയും ഉത്തര കൊറിയക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയാമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

യു.എസിനെ മുഴുവൻ പരിധിയിലാക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജഗാങ് പ്രവിശ്യയിൽ നിന്ന് ആണവായുധവാഹകശേഷിയുള്ള മിസൈലാണ് ഉത്തര കൊറിയ കഴിഞ്ഞദിവസം പരീക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here