ഒരു ബിസിനസ് ട്രിപ്പിന്റെ ആലസ്യം കഴിഞ്ഞു തിരികെയുള്ള യാത്രയിലാണ് ഒകോലോഹമാ ടെക്സാസ് അതിർത്തിയിൽ ഒരു പുലി താവളം ഉണ്ട് എന്ന് ഞാൻ അറിയുന്നത് , എന്നാൽ പിന്നെ പുലിയെ ,അതിന്റെ മടയിൽ തന്നെ പോയി കാണാം എന്ന് കരുതി , വാഹനം അങ്ങോട്ടേയ്ക്ക് തിരിച്ചു ! ഒകോലോഹോമ സിറ്റിയിൽ നിന്നും ഏകദേശം 70 മൈൽ അപ്പുറം , വൈൻവുഡ് എന്ന ഒരു ചെറിയ ഗ്രാമം. ഹൈവേ 77 നു അഭിമുഖമായ ആയിട്ടുള്ള ഗ്രാമത്തിനു പടിഞ്ഞാറായാണ് ചുന്ന പുഴ എന്ന് അറിയപ്പെടുന്ന വാഷിദ നദി ഒഴുകുന്നത്. ഒരു പക്ഷെ നമ്മുടെ വള്ളുവനാടിനേ അനുസ്മരിക്കുന്ന വിധം പ്രകൃതിയാൽ മനോഹരം ആണ് വൈൻവുഡ് . ഹൈവേ 77 നിൽ നിന്നും വാഹനം ഒരു ഇടുങ്ങിയ റോഡിലേക്ക് പോകാനുള്ള എന്റെ ജി.പി.സ്. മാഡത്തിന്റെ നിർദേശം അക്ഷരം പ്രതി അനുസരിച്ചു ഞാൻ മുന്നോട്ടു നീങ്ങി . കഷ്ട്ടിച്ചു 2 വാഹനങ്ങൾ മാത്രം പോകാൻ കഴിയുന്ന ഇടുങ്ങിയ റോഡ് , നാട്ടിൽ ആണേൽ എനിക്കു ഇയി റോഡ് നെ സ്റ്റേറ്റ് ഹൈവേ എന്ന് കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ ഉപമിക്കാം ! റോഡിൻറെ ഇരുവശങ്ങളിലും പുൽമേടുകൾ കാണാം , അവിടെയെല്ലാം കുട്ടം കുട്ടമ്മായി കുതിരകൾ മേയുന്നത് കാണാം ! ഇന്ത്യയുടെ മുഗൾ രാജാക്കന്മാരും , പഴയ നാട്ടു രാജാക്കന്മാരും , തങ്ങളുടെ സൈനിക ശക്തി തെളിയിക്കുന്നത് എത്ര കുതിരകൾ ഉണ്ട് എന്ന് കാണിച്ചട്ടാണ് എന്ന് കേട്ടിട്ടുണ്ട് , ഇവിടത്തെ പുല്ലുമേയുന്ന കുതിരകളെ കൂട്ടിയിരുന്നെകിൽ അക്ബറിനും ,ബാബറിനും , ഒക്കെ അമേരിക്കയെ പോലെ ഒരു ലോക പട്ടാളം ആകാമായിരുന്നു . കുതിരകൾ മാത്രമല്ല , നല്ല നീളൻ കൊമ്പുകളുള്ള പശുക്കളെയും കാണാം . പുൽമേടുകൾക്കിടയിൽ നല്ല മനോഹരമായ തടാകങ്ങളും ഉണ്ട് . ഏകദേശം 10 മൈൽ ഓളം കഴിഞ്ഞപ്പോൾ റോഡിനു ഇരു വശത്തും കുറെയേറെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത് കണ്ടു ! ഇതിനിടയിൽ ഒരു ടെക്സാസ് ചട്ടമ്പി എന്നെ ഒന്നു വിരട്ടാൻ ശ്രമിച്ചു , കാര്യം നിസ്സാരം ആണ് , എന്റെ അഭിമുഖമായി വന്ന അദ്ദേഹത്തിന്റെ വാഹനത്തിനു പോകാൻ നിർത്തി കൊടുത്തില്ല എന്നതാണ് പുള്ളിയുടെ കണ്ണുരുട്ടലിന്റെ കാരണം . ഒരു ചോരപ്പുഴ ഒഴുക്കണ്ട എന്ന് വിചാരിച്ചു , ഞാൻ എന്റെ ഭാഷ ബോധ്യത്തെ തളച്ചിട്ടു ! നമ്മളിലും ഒരു കണ്ണൂർ ഉണ്ട് എന്ന് ഇവന്മാർക്ക് അറിഞ്ഞുകൂടല്ലോ?! ഞാനും ഒരു വശത്തു കാർ പാർക്ക് ചെയ്തു മുന്നോട്ടു നടന്നു , ഒരു ചെറിയ ഭയം മനസ്സിൽ ഉണ്ട് , കാരണം ഒരു പുലി മടയിലേക്കുള്ള കവാടമാണ് ! തികച്ചും ഒരു യഥാർത്ഥ വനത്തിലേക്ക് പ്രവേശിക്കുന്ന തരത്തിലുള്ള കവാടം , നേരെ ടിക്കറ്റ് കൗണ്ടറിലേക്കു പോയി , അത് കുടംബന്ധരീക്ഷം പോലെ തോന്നി , കാരണം 2 പിള്ളേരാണ് ടിക്കറ്റ് തരുന്നത് , അച്ഛനും , അമ്മയും ആണ് അതിനോടൊപ്പം ഉള്ള ഷോപ്പിംഗ് സെന്റർ ലെ കാര്യങ്ങൾ കൈകാര്യം ചെയുന്നത് ! ടിക്കറ്റ് നോടൊപ്പം , വ്യക്തികളുടെ പേരും , വിവരങ്ങളും അവിടെ കുറിച്ചു വയ്ക്കാൻ പറഞ്ഞത് ഒരു ചെറിയ ആശങ്ക ഉളവാക്കി, അകത്തു പോകുന്നവരൊക്കെ തിരികെ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടി ആണ് എന്നു പറഞ്ഞപ്പോൾ ആശങ്ക വർധിച്ചു! പിന്നെ പുലിമുരുഗൻ ഒക്കെ കണ്ടതല്ലേ , 90 കെജി ഉള്ള നമ്മുടെ ലാലേട്ടനൊക്കെ കട്ടക്കു ഓടിയത് ആണ് ആത്മവിശ്വാസം തിരികെ വരാൻ കാരണമായത്! ലാലേട്ടാ , ടെക്സാസ് ഇൽ നിന്ന് ഒരു പ്രണാമം ഇരിക്കട്ടെ !
ചുറ്റും കാടോടു കൂടി ഇടുങ്ങിയ മുറികളിലാണ് കാടിന്റെ ഉപമുഖ്യമന്ത്രി കളും , രാജാക്കന്മാരും വിഹരിക്കുന്നത് . ലോകത്തിലെ തന്നെ ഏറ്റവും വലിയ പുലികളുടെ പുനരധിവാസ കേന്ദ്രം ആണ് , Garold Wayne Interactive Zoological Park എന്നാണ് ഇവരുടെ അവകാശം ! ഞാൻ ആദ്യം തന്നെ തിരഞ്ഞത് , നമ്മുടെ നാട്ടുകാർ ആരേലും ഉണ്ടോ എന്നാണ് ! കണ്ടു നല്ല കൃതഗാത്രനായ ഒരു സുന്ദര ബംഗാൾ കടുവ !
അവൻ എന്ന തന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി , ” പോലീസ്കാർക്ക്എന്താ ഇയി വീട്ടിൽ കാര്യം ” എന്ന ഒരു മട്ടിലേ നോട്ടം .
പക്ഷെ , എന്റെ തെറ്റിദ്ധാരണയ്ക്കു വിരാമം ആയതു ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ആണ് ! നല്ല കറുത്ത പുള്ളികളോടെ വെളുത്ത രോമത്തിൽ , ഒരു കിക്ക് ബോക്സിരെ പോലെ പുറകിൽ നിൽക്കുന്നു ഒരു സുന്ദരി സൈയ്ബീര്യൻ കടുവ ! അവളെ കണ്ടാൽ ബംഗാൾ കടുവയല്ല , സാക്ഷാൽ മല്ലു കടുവ പോലും ഒരു 30 സെക്കൻഡ് നു താഴെ നോക്കി പോകും …30 നു മുകളിലായാൽ അകത്താവും എന്നതുകൊണ്ട് 29 ഇൽ നിർത്തും .പിന്നെ സുമാട്രൻ ,കാസ്പിയൻ ,മലയൻ എന്നു വേണ്ട ബാലീ ടൈഗർ വരെയുണ്ട് ഇവിടെ . ഏകദേശം 120 ഓളം പുലികൾ , പലതരത്തിൽ …സത്യത്തിൽ പുലിമട എന്നു പറഞ്ഞാൽ ഇത് തന്നെയാണ് …ഒകോലോഹോമ Garold Wayne Interactive Zoological പാർക്ക് ……പിന്നെ ഇവിടെ ഒരു പുലിമുരുഗൻ ഉണ്ട് Mr Joe , പുള്ളിക്കാരൻ ഫുൾടൈം പുലിയോടൊപ്പം ആണ് , പള്ളിസ്നാനം മുതൽ പള്ളി ഉറക്കം വരെയുള്ള എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധാലുവാണ് ! ചുരുക്കം പറഞ്ഞാൽ ഒരു മോദി , അമിത്ഷാ , അല്ലേൽ അതിനേക്കാൾ സോണിയ മൻമോഹൻ രീതിയിലുള്ള ഒരു ഇടപെടൽ ആണ് എന്ന് കരുതാം . ഏകദേശം 2 മണിക്കൂർകൊണ്ട് 16 ഏക്കർ ചുറ്റളവിലുള്ള പുലി സാമ്രാജ്യം കണ്ടു പതിയ ടെക്സാസ് എന്ന എന്റെ പുലിമടയിലേക്കു തിരിച്ചു ! …….
രഞ്ജിത് പിള്ള , Houston
not only there …ranjith pillai here in kerala is also a PULI…..we love him…….