തൃശൂര്‍: കല്യാണപ്പന്തലില്‍ കാമുകനെത്തിയാല്‍?ശത്രുക്കള്‍ക്കുപോലും ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകരതേ എന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചുപോകും. ഇന്നലെ ഗുരുവായാര്‍ അമ്പലനടയില്‍ നടന്നതും ഇതുതന്നെ. വിവാഹം കഴിഞ്ഞു ക്ഷേത്രനടയില്‍ വരനൊപ്പംതൊഴാനെത്തിയപ്പോഴേക്കുമാണ് ഇവിടെ വധുവിന്റെ മനസ്സുമാറിയത്. കാരണം തൊട്ടടുത്തുനിന്നുവന്ന നിര്‍ദേശങ്ങളും. നടയ്ക്കല്‍ കാത്തുനിന്നിരുന്ന കാമുകനെ ചൂണ്ടിക്കാണിച്ചു വധു വരനോട് പറഞ്ഞു എനിക്ക് അയാളുടെ കൂടെ ജീവിക്കാനാണിഷ്ടം. സ്തംഭിച്ചു പോയ വരന്‍ വിവരം അമ്മയോട് പറഞ്ഞു. ചടങ്ങുകള്‍ നടക്കുന്ന സദ്യാലയത്തിലേക്ക് വധുവരന്മാരെ എത്തിച്ചു അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ വധു തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ വധുവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ ഉന്തും തള്ളും അടിപിടിയുമായി. സദ്യാലയ ഉടമ അറിയിച്ചതനുസരിച്ചു പോലീസ് എത്തി രംഗം ശാന്തമാക്കി. ഇന്നലെ കിഴക്കേനടയിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം.

സംഭവത്തെത്തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ താലിമാലയും തങ്ങളണിയിച്ച വസ്ത്രങ്ങളും ചെരിപ്പുമെല്ലാം വധുവില്‍ നിന്ന് തിരികെ വാങ്ങി. പോലീസ് സ്റ്റേഷനിലെത്തിയ വരന്റെ വീട്ടുകാര്‍ 15 ലക്ഷം രൂപ നഷ്!ടപരിഹാരം ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്ന് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വരന്റെയും മുല്ലശ്ശേരി സ്വദേശിനിയായ വധുവിന്റെയും വിവാഹം. ഇരുവീട്ടുകാരും നിശ്ചയിച്ചുറപ്പിച്ചതനുസരിച്ചുള്ള വിവാഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here