ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവും ഇലന്തൂര്‍ മേമേല്‍ കുഴിപറമ്പില്‍ ജോര്‍ജ് മാത്യു മറിയാമ്മ ദമ്പതികളുടെ മകനുമായ ഡീക്കന്‍ ജസ് മാത്യു ജോര്‍ജ്ജിന്റെ പൗരോഹിത്യ സ്ഥാനാരോഹണം ആഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച്, മാര്‍ത്തോമാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

ഈ കഴിഞ്ഞ ജൂണ്‍ 13-ാം തീയതി കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് മെത്രാപോലീത്താ മോസ്റ്റ് റവ.ഡോ.ജോസഫ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ശുശ്രൂഷയിലാണ് ജസ് മാത്യു ജോര്‍ജ് ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ചിക്കാഗോയില്‍ ജനിച്ച് വളര്‍ന്നു ജസ് ജോര്‍ജ്, ചെറുപ്പം മുതല്‍ സഭയുടെ ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യവും ഉല്‍സാഹവും കാണിച്ചിരുന്ന ഒരു ചെറുപ്പക്കാരനാണ്. ആ ആഗ്രഹമാണ് അനുഗ്രഹപൂര്‍ണ്ണമായ ഈ ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ കാരണമായതും. ഏക സഹോദരന്‍ ഡോ.ജോ.മാത്യു ജോര്‍ജ്ജും സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനകൗണ്‍സില്‍ അംഗമാണ്.

നോര്‍ത്തമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പൂര്‍ണ്ണ പട്ടത്വശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പന്ത്രണ്ടാമത്തെയും മിഡ് വെസ്റ്റ് റീജിയണില്‍ നിന്നുള്ള ആദ്യത്തെയും പട്ടക്കാരനാണ് ഡീക്കന്‍ ജസ്.

ആഗസ്റ്റ് ആറാം തീയതി രാവിലെ 9 മണിക്ക് ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പുതിയതായി പട്ടത്വ പദവിയിലേക്ക് പ്രവേശിക്കുന്ന റവ.ജസ് എം. ജോര്‍ജ് നേതൃത്വം നല്‍കും. അതിനെ തുടര്‍ന്ന ഇടവക നല്‍കുന്ന ഒരു അനുമോദന സമ്മേളനവും ഉണ്ടായിരിക്കും. ഈ രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിപാടികളുടെ അനുഗ്രഹപൂര്‍ണ്ണമായ നടത്തിപ്പിനായി ഇടവ വൈസ് പ്രസിഡന്റ് ശ്രീ.എന്‍.എം. ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഒരു സബ്കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മാര്‍ത്തോമാ സഭയുടെ മിഡ് വെസ്റ്റ് റീജിയണില്‍ ഇദംപ്രദമായി നടത്തപ്പെടുന്ന ഈ പട്ടം കൊട ശുശ്രൂഷയില്‍ ഏവരും വന്ന് സംബന്ധിക്കണം എന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ചിക്കാഗോ മാര്‍ത്തോമാ ഇടവകയില്‍ ആദ്യമായി നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സാന്നിധ്യം ഇടവകയ്ക്ക് വേണ്ടി വികാരി റവ.അബ്രഹാം സ്‌കറിയാ, അസി.വികാരി റവ ജോര്‍ജ് വര്‍ഗ്ഗീസ്, സെക്രട്ടറി ശ്രീമതി ഷിജി അലക്‌സ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

photo1 photo2

LEAVE A REPLY

Please enter your comment!
Please enter your name here