ബെംഗളൂരു : കര്‍ണ്ണാടകയുടെ ഗ്രാമങ്ങളില്‍ ഒരു പുരുഷായുസ്സുമുഴുവന്‍ സുവിശേഷീകരണം നടത്തി അനേകരെ രക്ഷയുടെ മാര്‍ഗത്തിലേക്ക്  നയിച്ച് ഇന്ന് നിത്യതയില്‍ വിശ്രമിക്കുന്ന സുവിശേഷകന്‍ കെ.വി എബ്രഹാം (പീച്ചി മാസ്റ്ററുടെ മകന്‍) രചിച്ച അന്‍പതില്‍പരം ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കി  ബാംഗ്ഗൂരിലെ വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങള്‍ ഇവ.സോണി .സി.ജോര്‍ജ്ജ് പുന്നവേലിയുടെ നേതൃത്വത്തില്‍ സുവിശേഷകരണം ലക്ഷ്യമാക്കി കര്‍ണ്ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ശാലോം ബീറ്റസിന്‍റെ ബാനറില്‍ ആഗ്സ്റ്റ് 13 ഞായര്‍ വൈകിട്ട് 5.30 ന് ബാംഗ്ലൂര്‍, ഹൊറമാവ്, അഗര, ഐ.പി.സി ഹൈഡ് ക്വോര്‍ട്ടേഴ്സ് ഓഡിറ്റോറിയത്തില്‍  വെച്ച് അകലാത്ത സ്നേഹിതന്‍ ക്രീസ്തീയ സംഗീത സായാഹ്നവും ഇല്ലിതുപോലൊരു സ്നേഹിതന്‍- സി.ഡി പ്രകാശനവും നടക്കും.

പഴയതും പുതിയതുമായി ഒരായിരം ഗാനങ്ങള്‍ ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച അനുഗ്രഹീത ഗായകനും മാസ്റ്റേഴ്സ് വോയസ് ഡയറക്ടറുമായ മാത്യുജോണ്‍, ഐഡിയ സ്റ്റാര്‍സിങ്ങറിലൂടെ  പ്രശസ്തിയാര്‍ജ്ജിച്ച് ഇന്ന് ക്രൈസ്തവ യുവജനങ്ങള്‍ക്കിടിയില്‍ അനുഭവ സാക്ഷ്യത്തിലൂടെ ഗാനങ്ങള്‍ ആലപിച്ച് യേശുവിനെ പരിചയപ്പെടുത്തുന്ന ഇമ്മാനുവേല്‍ ഹെന്‍ററി, ഇന്ത്യയിലും വിദേശത്തും, യുവജന ക്യാമ്പുകളിലും , കണ്‍വന്‍ഷന്‍ വേദികളിലും ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങി വിവധ ഭാഷകളില്‍ സ്തുതിയും ആരാധനയ്ക്കും ( praise & worship) നേതൃത്വം നല്‍കുന്ന ഗായിക സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പ്രശസ്ത ക്രൈസ്തവ കീബോര്‍ഡ് പ്ലേയര്‍ സുനില്‍ സോളമന്‍, പ്രസസ്ത ഓടക്കുഴല്‍ വിദഗ്ദന്‍ ജോസി ആലപ്പുഴ തുടങ്ങി പതിനഞ്ചോളം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍റര്‍കൊളിറ്റിയേറ്റ് പ്രയര്‍ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) ബാംഗ്ലൂര്‍ ഒരുക്കുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.

കെ.വി.എബ്രഹാം രചിച്ച് അകലാത്ത സ്നേഹിതന്‍ ഉത്തമ കൂട്ടാളിയായ എന്ന ഗാനം ഇന്ന് നാമഥേയ ക്രിസ്ത്യാനികള്‍ പോലും ഏറ്റ് പാടിക്കൊണ്ടിരിക്കുന്നു. തന്‍റെ രോഗശയ്യയില്‍ അവസാനമായി എഴുതിയ 12 ഗാനങ്ങള്‍ ഇല്ലിതുപോലൊരു സ്നേഹിതന്‍ സി.സി.പ്രകാശനവും നടക്കും. കര്‍ണ്ണാടകയിലെ വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകര്‍, വിശ്വാസികള്‍, വൈദികര്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കും.  വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ ശാലോം ബീറ്റസ് ഒരുക്കുന്ന സംഗീതസായാഹ്നം പരിപാടിയുടെ മീഡിയാ പബ്ലിസിറ്റി ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബി.സി.പി.എ ) ആണ് നിര്‍വ്വഹിക്കുന്നത്.

Akalatha Snehithan English flayer

LEAVE A REPLY

Please enter your comment!
Please enter your name here