Home / പുതിയ വാർത്തകൾ / മണ്ണും മനസും പങ്കുവയ്ക്കാതെ ഫൊക്കാന

മണ്ണും മനസും പങ്കുവയ്ക്കാതെ ഫൊക്കാന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാർ രാമവർമ്മ പാടിയത് ഓർക്കുന്നു. മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു മതങ്ങൾ ദെയ് വങ്ങളെ സൃഷ്ട്ടിച്ചു മനുഷ്യനും മതങ്ങളും ദെയ് വങ്ങളും കൂടി മണ്ണ് പങ്കുവച്ചു ..മനസ് പങ്കുവച്ചു ... മണ്ണും മനസും പങ്കുവച്ചു എന്ന് എത്ര വേദനയോടെയാണ് വയലാർ എഴുതിയത് .ജാതി മത ധ്രുവീകരണങ്ങൾ ഇന്ന് ലോകത്തിൻറെ ഗതി തന്നെ മാറ്റി മറിക്കുന്നു.നമ്മുടെ ജന്മ നാട്ടിലും അതിൻറെ അലയൊലികൾ അവസാനിക്കുന്നില്ല .ഒരു പക്ഷെ പ്രവാസി മലയാളികളിൽ ആകാം ഒരു പക്ഷെ ഇത്തരം ചിന്തകൾ ഇല്ലാതിരിക്കുന്നുള്ളു .1980 കാലഘട്ടങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ജാതി മത സമുദായങ്ങളുടെ പേരില് നിരവധി സംഘടനകൾ പ്രവർത്തിച്ചു തുടങ്ങി .ഈ സാഹചര്യത്തിലാണ് ഒരു സാംസ്കാരിക സംഘടയെ കുറിച്ച് അന്നത്തെ അമേരിക്കൻ അംബാസിഡർ ആയിരുന്ന കെ .ആർ നാരായണൻ ആയിരുന്നു ഒരു മലയാളി കൂട്ടായ്മയെ കുറിച്ച് ചിന്തിക്കുവാൻ ഡോ: അനിരുദ്ധനെ പോലെയുള്ളവരെ പ്രേരിപ്പിച്ചത്. മലയാളികൾക്ക് ഭിന്നിപ്പും സ്വാർത്ഥമായ സംഘടിക്കലല്ല, മറിച്ച് ഒരു തരത്തിലുമുള്ള…

ശ്രീകുമാർ ഉണ്ണിത്താൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാർ രാമവർമ്മ പാടിയത് ഓർക്കുന്നു.

User Rating: Be the first one !

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാർ രാമവർമ്മ പാടിയത് ഓർക്കുന്നു.

മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു
മതങ്ങൾ ദെയ് വങ്ങളെ സൃഷ്ട്ടിച്ചു
മനുഷ്യനും മതങ്ങളും ദെയ് വങ്ങളും കൂടി
മണ്ണ് പങ്കുവച്ചു ..മനസ് പങ്കുവച്ചു …
മണ്ണും മനസും പങ്കുവച്ചു എന്ന് എത്ര വേദനയോടെയാണ് വയലാർ എഴുതിയത് .ജാതി മത ധ്രുവീകരണങ്ങൾ ഇന്ന് ലോകത്തിൻറെ ഗതി തന്നെ മാറ്റി മറിക്കുന്നു.നമ്മുടെ ജന്മ നാട്ടിലും അതിൻറെ അലയൊലികൾ അവസാനിക്കുന്നില്ല .ഒരു പക്ഷെ പ്രവാസി മലയാളികളിൽ ആകാം ഒരു പക്ഷെ ഇത്തരം ചിന്തകൾ ഇല്ലാതിരിക്കുന്നുള്ളു .1980 കാലഘട്ടങ്ങളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ജാതി മത സമുദായങ്ങളുടെ പേരില് നിരവധി സംഘടനകൾ പ്രവർത്തിച്ചു തുടങ്ങി .ഈ സാഹചര്യത്തിലാണ് ഒരു സാംസ്കാരിക സംഘടയെ കുറിച്ച് അന്നത്തെ അമേരിക്കൻ അംബാസിഡർ ആയിരുന്ന കെ .ആർ നാരായണൻ ആയിരുന്നു ഒരു മലയാളി കൂട്ടായ്മയെ കുറിച്ച് ചിന്തിക്കുവാൻ ഡോ: അനിരുദ്ധനെ പോലെയുള്ളവരെ പ്രേരിപ്പിച്ചത്.
മലയാളികൾക്ക് ഭിന്നിപ്പും സ്വാർത്ഥമായ സംഘടിക്കലല്ല, മറിച്ച് ഒരു തരത്തിലുമുള്ള അതിരുകളില്ലാത്ത ഒരു സംഘ ശക്തിയായി മാറുന്ന ഒരു സംഘടനയുടെ അവബോധവും വടക്കെ ഇന്ത്യൻ ലോബികൾക്കു മലയാളികളോട് ഉണ്ടായിരുന്ന അവഗണയും അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഫൊക്കാനയുടെ പിറവിക്കു പിന്നിലുണ്ട് .ഇത് മനസിലാക്കി പ്രവർത്തിക്കാൻ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. അതിരുകൾക്കും വിഭാഗീയതകൾക്കും എതിരെ ഒരു ശബ്ദമാകാൻ കഴിഞ്ഞത് പല പ്രസ്ഥാനങ്ങൾക്കും പ്രചോദനമായി .അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിക്കും സംഘടനാ താല്പര്യങ്ങൾക്കും നിമിത്തമായത് ഫൊക്കാനയുടെ രൂപീകരണമാണ് .

നാളിതുവരെയുള്ള ഫൊക്കാനയുടെ വളർച്ചയിൽ നിരവധി വിഷമസന്ധികളും ഉണ്ടായിട്ടുണ്ട് .ഇത് ഈ സംഘടനയ്ക്ക് വലിയ മുതൽകൂട്ടാകുകയായിരുന്നു .ഈ കരുത്താണ് ഫൊക്കാനയുടെ ശക്തിമന്ത്രം.ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് ആര്ജിച്ചതാണ്. .കുട്ടികൾ,ചെറുപ്പക്കാർ,വനിതകൾ ,അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മൾ ഫോക്കാനയ്ക്കൊപ്പം കൂട്ടി.അവര്ക്ക് അവസരങ്ങൾ നല്കി അവരെ വളര്ത്തിയെടുക്കുവാൻ ശ്രെമിക്കുകയും ,താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്ഫോമിന്റെ പ്രസക്തി.

വടക്കേ അമേരിക്കൻ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന .അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകൾക്ക് ഫൊക്കാന നേതൃത്വം നൽകുന്നു .ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനായി എന്നതാണ്.ഫൊക്കാനയിൽ നിന്ന് കിട്ടിയ സാംസ്കാരിക പാരമ്പര്യം ,കലാചാതുരി ,നേതൃത്വ ഗുണം ഒക്കെ ജീവിതത്തിലും ,ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് പിന്നിൽ ഈ അമ്മയുടെ കരുതലുണ്ട്.ഒരു
സംഘനയുടെ ലക്ഷ്യം എന്നത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് മാത്രമല്ല എന്തും ചെയ്യാനുള്ള ഒരു ജനതയെ വാർത്തെടുക്കുവാൻ ആ സംഘടനയ്ക്ക് കഴിഞ്ഞോ എന്നും കൂടിയാണ് .അതിൽ ഫൊക്കാന വിജയിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം .അവിടെ ഫോക്കാനയ്ക്ക് തണലും കരുത്തുമേകിയത് നമ്മുടെ സ്വന്തം മലയാളമാണ് .

ആ മലയാളത്തിനു വേണ്ടി ഫോക്കാനയോളം സംഭാവനകൾ നല്കിയ വേറെ ഒരു സംഘടനയും ലോകത്ത് തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല .ഒരു പക്ഷെ അന്ന് മുതൽ ഇന്നുവരെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തിൽ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല .പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തിൽ ഫൊക്കാന നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്‌.ഫൊക്കാനയുടെ രൂപീകരണന കാലമായ 1983 കളിലാണ് കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുകള നിർമ്മിച്ച്‌ നല്കുന്നതിനുള്ള ലക്ഷം വീട് പദ്ധതിക്ക് തുടക്കമാകുന്നത് .സര്ക്കാര് ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കിയ പദ്ധതിക്ക് ഫൊക്കാന സഹായമെത്തിച്ചുകൊണ്ട് തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു .

പിന്നീട് എല്ലാ കമ്മിറ്റികളും ഭവന പദ്ധതികൾ ,ആരോഗ്യ പദ്ധതികൾ ,തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നെതൃ ത്വം നല്കി ..ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അവർക്കെല്ലാം അവ എത്തിക്കുവാൻ ഫൊക്കാനായുടെ നാളിതുവരെയുള്ള കമ്മിറ്റികൾ ശ്രേമിച്ചിട്ടുണ്ട് .വേദന അറിയുന്നവനെ അറിയുന്നവനാണല്ലോ യഥാർത്ഥ മനുഷ്യൻ .അവനെയാണ്‌ ഈശ്വരന് ഇഷ്ട്ടവും .അതുകൊണ്ടുതന്നെ ഫൊക്കാനയുടെ നേരെ നീട്ടുന്ന കരങ്ങൾക്ക് എല്ലാ സഹായവും ഞങ്ങൾ എത്തിച്ചു നല്കുന്നു .ഇതിനു ഫൊക്കാനയുടെ അംഗ സംഘടനകൾ ,ഫോക്കാനയെ സ്നേഹിക്കുന്ന നല്ലവരായ അമേരിക്കൻ മലയാളികൾ എന്നിവരുടെ സഹായം വളരെ വലുതാണ്‌.

ഇന്നു ഫൊക്കാനയ്ക്കു കേരള സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഉണ്ട്. ഇത് ഫൊക്കാനയുടെ പ്രവർത്തനം കോണ്ടും ഉണ്ടാക്കിഎടുത്താണ്.ഫൊക്കാനയിൽ സാമുദായിക ഐക്യമുണ്ട്.ആരെങ്കിലും എവിടെയെങ്കിലും നിന്ന് അഭിപ്രായങ്ങൾ പറഞ്ഞാൽ ഷെയിച്ചു പോകുന്ന ശക്തിയല്ല ഫൊക്കാനയുടേത്. സാംസ്‌കാരിക സംഘടനകൾ നടത്തുന്ന പല കാര്യങ്ങളും ഇന്ന് സാമുദായിക സംഘടനകൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്. ജാതി മത സംഘടനകളുടെ കടന്നു കയറ്റം അമേരിക്കയിലെ സാംസ്‌കാരിക സംഘടനകളെ ബാധിക്കാതിരിക്കാൻ നാം ശ്രേദ്ധിക്കേണ്ടതുണ്ട്.

Check Also

നടി ഭാവനയുടെ വിവാഹം ഇന്ന്

തൃശൂര്‍: നടി ഭാവനയുടെ വിവാഹം ഇന്ന് തൃശൂരില്‍. കന്നട നിര്‍മാതാവായ നവീന്‍ ആണ് വരന്‍. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും …

Leave a Reply

Your email address will not be published. Required fields are marked *