നിലമ്പൂർ:ക്രിസ്തീയപ്രവർത്തനങ്ങളുടെ അടിസ്ഥാനം ശരിയായ ദർശനമാണെന്ന് ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാ ജനറൽ വൈസ്പ്രസിഡണ്ട് റവ. വിൽസൺ ജോസഫ് പറഞ്ഞു. ബൈബിളിലെ ഭക്തമാരുടെ വിജയത്തിൻറെ പിന്നിലെ കാരണം അവർക്കൊരു ദർശനമുള്ളതുകൊണ്ടാണ്. ജൂലൈ 31 ന് നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ നടന്ന ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ മലബാർ മേഖലയുടെ മൂന്നുവർഷത്തേക്കുള്ള വികസനപദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാർ മേഖല പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അദ്ധ്യക്ഷനായിരുന്നു. മലബാർ മേഖല സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ് പദ്ധതികളുടെ വിശദീകരണം നടത്തി.

യുവജനസംഘടനയായ പിവൈപിഎ മലബാർ മേഖലയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാനപ്രസിഡണ്ട് സുധി എബ്രഹാം നിർവഹിച്ചു. ഇരുളിൻറെ ശക്തിയ്ക്കെതിരെ യുവജനങ്ങൾ പ്രകാശഗോപുരങ്ങളാകണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.  പദ്ധതികളുടെ വിശദീകരണം പിവൈപിഎ മലബാർ മേഖല പ്രസിഡണ്ട് സാം കൊണ്ടാഴി നടത്തി. മലബാർ മേഖലാ രക്ഷാധികാരി പാസ്റ്റർ വി. ജെ ജോർജ്ജ് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബൈക്കുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. നിർധനരായ യുവതികൾക്ക് വിവാഹസഹായങ്ങളുടെ ഉദ്ഘാടനം പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ സിനോജ് ജോർജ് നിർവഹിച്ചു. പാലക്കാട് മുതൽ കാസർക്കോഡ് വരെയുള്ള ജില്ലകളിൽ എസ്എസ്എൽസി-പഹയർസെക്കണ്ടറി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ പിവൈപിഎ അംഗങ്ങൾക്ക് കാഷ്‌ അവാർഡുദാനം പിവൈപിഎ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് നിർവഹിച്ചു.

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭാ കേരളാസ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ സജി മത്തായി കാതേട്ട്, വി.എസ്. ചാക്കോ, ജോർജ് തോമസ്, ജോയിൻറ് സെക്രട്ടറിമാരായ പാസ്റ്റർ കെ.സി. സ്കറിയ, ജയിംസ് വർക്കി, സെൻറർ പാസ്റ്റർമാരായ തോമസ് തോമസ്, എം.ജെ മത്തായി, സി.സി  ബാബു, ജോയി പോൾ, എംഎം മാത്യൂ, എൻ.രാജൻ, പിവൈപിഎ സംസ്ഥാന പബ്ലിസിറ്റി കൺവീനർ ബിജു വറുഗീസ്, മലബാർ മേഖല പിവൈപിഎ സെക്രട്ടറി പാസ്റ്റർ ജോബിൻ ജോൺ, ട്രഷറാർ സന്ദീപ് വയനാട് എന്നിവർ പ്രസംഗിച്ചു. പാസ്റ്റമാരായ ബാബു മഞ്ചേരി, ജോജി എബ്രഹാം, സ്റ്റീഫൻ മാത്യു, പ്രതീഷ് ജോസഫ്, രൂപേഷ് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.

malabar

( ഐപിസി മലബാർ മേഖലാ പ്രവർത്തനോദ്ഘാടനം ഐപിസി ജനറൽ വൈസ്പ്രസിഡണ്ട് റവ. വിൽസൺ ജോസഫ് നിർവഹിക്കുന്നു. സുധി എബ്രഹാം, പാസ്റ്റർമാരായ ബിജോയ് കുര്യാക്കോസ്, വി. ജെ ജോർജ്ജ്, ജോൺ ജോർജ്, സിനോജ് ജോർജ് എന്നിവർ സമീപം. )

LEAVE A REPLY

Please enter your comment!
Please enter your name here