Home / വിനോദം / സിനിമ / പി.സി.ജോര്‍ജിനെതിരേ സിനിമയിലെ വനിതാകൂട്ടായ്മ

പി.സി.ജോര്‍ജിനെതിരേ സിനിമയിലെ വനിതാകൂട്ടായ്മ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീ കൂട്ടായ് മയായ വിമന്‍ ഇന്‍ കളക്ടീവ് . സാമൂഹ്യ ബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല പി സി ജോര്‍ജിന്റേതെന്ന് സംഘടനയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. തനിക്ക് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയായിരുന്നു തങ്ങളുടെ സഹപ്രവര്‍ത്തക. ആക്രമണത്തെ അതിജീവിച്ച് തന്റെ തൊഴിലിടത്തേക്ക് മടങ്ങി ജോലി ചെയ്യാന്‍ തയാറായത് കേരളം ആദരവോടെയാണ് കാണുന്നത്. ലോകം അവളെ മാതൃകയായി കാണുന്നു. എന്നാല്‍ തങ്ങളുടെ സജപ്രവര്‍ത്തകയ്‌ക്കൊപ്പം നിന്നില്ല എന്നതില്‍ കവിഞ്ഞ് പ്രതിഭാഗത്തിനൊപ്പം കൂടി അവരെ രക്ഷവ്‌പ്പെടുത്താനുള്ള ഗൂഡാലോചന നടത്തുകയാണോ ഈ എം എല്‍ എ എന്ന് സംശയമുണ്ട്. ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. പി സി ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും വിമന്‍ ഇന്‍ കളക്ടീവ് ആവശ്യപ്പെടുന്നു.…

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീ കൂട്ടായ് മയായ വിമന്‍ ഇന്‍ കളക്ടീവ് .

User Rating: Be the first one !

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീ കൂട്ടായ് മയായ വിമന്‍ ഇന്‍ കളക്ടീവ് . സാമൂഹ്യ ബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല പി സി ജോര്‍ജിന്റേതെന്ന് സംഘടനയുടെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. തനിക്ക് നേരെ ഉണ്ടായ ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയായിരുന്നു തങ്ങളുടെ സഹപ്രവര്‍ത്തക. ആക്രമണത്തെ അതിജീവിച്ച് തന്റെ തൊഴിലിടത്തേക്ക് മടങ്ങി ജോലി ചെയ്യാന്‍ തയാറായത് കേരളം ആദരവോടെയാണ് കാണുന്നത്. ലോകം അവളെ മാതൃകയായി കാണുന്നു.
എന്നാല്‍ തങ്ങളുടെ സജപ്രവര്‍ത്തകയ്‌ക്കൊപ്പം നിന്നില്ല എന്നതില്‍ കവിഞ്ഞ് പ്രതിഭാഗത്തിനൊപ്പം കൂടി അവരെ രക്ഷവ്‌പ്പെടുത്താനുള്ള ഗൂഡാലോചന നടത്തുകയാണോ ഈ എം എല്‍ എ എന്ന് സംശയമുണ്ട്. ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. പി സി ജോര്‍ജിനെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും വിമന്‍ ഇന്‍ കളക്ടീവ് ആവശ്യപ്പെടുന്നു. നടി പീഡിപ്പിക്കപ്പെട്ടെങ്കില്‍ എങ്ങനെ തൊട്ടടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയെന്ന് പി സി ജോര്‍ജ് ചോദിച്ചിരുന്നു.

Check Also

വിമാനത്തിന്റെ പുതിയ പോസ്റ്റര്‍

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. …

Leave a Reply

Your email address will not be published. Required fields are marked *