ന്യൂയോര്‍ക്ക്: കാര്‍ത്തികപ്പള്ളി കിഴക്കേപ്പുറത്ത് കെ.എം. കുരുവിളയുടെ ഭാര്യ ലിസിയാമ്മ (71) ഓഗസ്റ്റ് ഒന്നാം തീയതി കോട്ടയത്ത് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു കാര്‍ത്തികപ്പള്ളി കിഴക്കേപ്പുറത്ത് കുടുംബവീട്ടില്‍ ആരംഭിച്ച് കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംസ്കാരം.

പരേത ചുനക്കര കോമല്ലൂര്‍ കളിക്കല്‍ പടിറ്റതില്‍ പരേതനായ ഗീവര്‍ഗീസ് നൈനാന്റേയും, അന്നമ്മ നൈനാന്റേയും മകളാണ്. യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി അംഗമാണ്. പള്ളിയിലെ മാര്‍ത്തമറിയം സമാജം ജനറല്‍ സെക്രട്ടറി, സണ്‍ഡേ സ്കൂള്‍ അധ്യാപിക, മാര്‍ത്തമറിയം ഭദ്രാസന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍: ബോബി, ബെന്‍. മരുമക്കള്‍: കാതലീന്‍, ക്രിസ്റ്റിന്‍. കൊച്ചുമക്കള്‍: ജാക്ക്, നോയല്‍.

സഹോദരങ്ങള്‍: വര്‍ഗീസ് നൈനാന്‍, പരേതയായ മറിയാമ്മ മത്തായി, പരേതനായ കെ.എം. ചെറിയാന്‍, കോശിക്കുഞ്ഞ് നൈനാന്‍ (Rye എബനേസര്‍ മാര്‍ത്തോമാ പള്ളി).

പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ് അറിയിച്ചതാണിത്.

obit_ciciliyamma_2

LEAVE A REPLY

Please enter your comment!
Please enter your name here