ഫിനിക്‌സ് (അരിസോണ): മിസ് പങ്കെടുത്ത അമ്പതു സുന്ദരിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ജാനു പട്ടേല്‍(16) അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 2016 ഡിസംബറില്‍ മിസ്സ് കാലിഫോര്‍ണിയ ടീന്‍ യു.എസ്.എ.യായി കിരീടം നേടിയ ജാനു ഹണ്ടിഗ്ടണ്‍ ബീച്ച് ഹൈസ്‌ക്കൂള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ജൂലായ് 29ന് അരിസോണയിലായിരുന്നു ഫൈനല്‍ മത്സരം നടന്നത്.

ഇന്ത്യന്‍ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ജാനു 13 വര്‍ഷമായി ബോളിവുഡ് ഡാന്‍സര്‍ കൂടിയാണ്.

ഭവനരഹിതര്‍, മുതിര്‍ന്നവര്‍, അനാഥര്‍, അംഗഭംഗമുള്ളവര്‍ എന്നിവര്‍ക്ക് ആശ്വാസം ലഭിക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന വളണ്ടിയര്‍ ഔട്ട്‌റീച്ച് പ്രോഗ്രാം പ്രസിഡന്റ് കൂടിയാണ് ജാനു പട്ടേല്‍.

ഇന്റര്‍നാഷ്ണല്‍ മോഡല്‍ യുണൈറ്റഡ് നാഷ്ണല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിന് കാനഡയിലെ മോണ്‍ട്രിയലില്‍ ജാനു സന്ദര്‍ശനം നടത്തിയിരുന്നു. ഭാവിയില്‍ ഒരു പിഡിയാട്രീഷന്‍ ആകണമെന്നാണ് ജാനു ആഗ്രഹിക്കുന്നത്.

മിസ്സോറിയില്‍ നിന്നുള്ള സോഫിയ ഡൊമിങ്കസാണ് 2017 മിസ് ടീന്‍ യു.എസ്.എ.യായി തിരഞ്ഞെടുക്കപ്പെട്ടത്.

 

janu jannu

LEAVE A REPLY

Please enter your comment!
Please enter your name here