ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ചിക്കാഗോയില്‍ ആഗസ്റ്റ് 24, 25, 26 തീയ്യതികളിൽ നടത്തുന്ന ഏഴാമത് ദേശീയ സമ്മേളനത്തിന് സര്‍വ്വവിധ പിന്തുണ നല്‍കുന്ന ഡാളസ്സില്‍ നിന്നുള്ള ഹരിപിള്ള സി.പി.എ. അറിയിച്ചു.

ഡാളസ് സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജ്ജീവ സാന്നിധ്യമായ ഹരിപിള്ള മാധ്യമരംഗത്ത് ഇന്ത്യ പ്രസ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ഹരിപിള്ള അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന് വിജയാശംസകള്‍ നേരുന്നതായും ശ്രീ.ഹരിപിള്ള പറഞ്ഞു.

കഴിഞ്ഞ 23 വര്‍ഷമായി ഡാളസ്സില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പ്രാക്ടീസു ചെയ്യുന്ന ഹരിപിള്ള മുന്‍ ഐ.ആര്‍.എസ്. ഓഡിറ്ററാണ്. ഡാളസ്സിലും, പരിസര പ്രദേശങ്ങളിലും സൗജന്യമായി ടാക്‌സ് സെമിനാറുകള്‍ സംഘടിപ്പിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ശ്രീ.ഹരിപിള്ള വഹിക്കുന്ന പങ്കു നിസ്സീമമാണ്. കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചിട്ടുള്ള ശ്രീ.ഹരിപിള്ള ഡാളസ്സിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഡാളസ് കരോള്‍ട്ടണില്‍ ഭാര്യ ഉഷാപിള്ള, മക്കള്‍ രതീഷ്, രേഖ, മാതാവ് ചെല്ലമ്മ എന്നിവരുമൊത്ത് താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here