ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷൻ ചെയർപേഴ്സൺ ആയി സുജാ ജോസിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗിസ്‌ എന്നിവർ അറിയിച്ചു.

അമേരിക്കൻ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വക്തിത്വമാണ് ഡോ. സുജാ ജോസ് . കലാസാംസ്‌കാരിക സംഘടനകളുടെ പുരോഗമനത്തിനായി ചുക്കാൻ പിടിക്കുന്ന ഡോ. സുജാ ജോസ് വിവിധ മേഖലകളിൽ തന്റേതായ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. നോർത്ത് അമേരിക്കൻ ഓർത്തഡോസ് ഭദ്രാസന സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ,വനിതാ സമാജം സെക്രട്ടറി,ചർച്ച്‌ ബോർഡ് ഓഫ് ട്രസ്റ്റി എന്നീമേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്. ന്യൂ ജേഴ്‌സി മലയാളീ അസോസിയേഷൻ(MANJ )സെക്രട്ടറി, ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ്, നോർത്ത് അമേരിക്കൻ ഓർത്തഡോസ് ഭദ്രാസന വനിതാ വിഭാഗം ഏരിയാ റെപ്രെസെന്റ്,MGOCSM -OCYM അലുനെ ഏരിയ കോർഡിനേറ്റർ എന്നീ ചുമതലകളും വഹിക്കുന്നു.ന്യൂ ജേഴ്‌സിയിലെ ഹെൽത്ത് ഫാസ്റ്റ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ ആയി ജോലിനോക്കുന്നു . ഹസ്ബൻഡ് ജോസ് ജോയി,മക്കൾ ഷെറിൻ, ജസ്റ്റിൻ, ജോസ്‌ലിൻ എന്നിവരോടൊപ്പം ന്യൂ ജേഴ്‌സിയിലെ ലിവിങ്ങ്സ്റ്റണിൽ താമസിക്കുന്നു.

കലാ സംഘടനാ പ്രവർത്തങ്ങൾക്ക് ഒപ്പം നിർത്തം , സംഗീതം, കായികം എന്നീ രംഗത്തും ശോഭിക്കുന്ന ഒരു അനുഗൃഹീത കലാകാരിയാണ് ഡോ. സുജാ ജോസ്. തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ഡോ. സുജാ ജോസ് ഈ സ്ഥാനത്തിന് എന്തുകൊണ്ടും ഉത്തമയായ വ്യക്തിതന്നെയെന്ന് കണ്‍വന്‍ഷൻ ചെയർമാൻ മാധവൻ നായർ അഭിപ്രായപ്പെട്ടു.വിശ്വാസത്തോടെ തന്നിലര്‍പ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡൽഫിയ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ ഡോ. സുജാ ജോസ് പറഞ്ഞു.

Dr. Suja Jose (FOKANA)

LEAVE A REPLY

Please enter your comment!
Please enter your name here