ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്‍റെ ഇക്കൊല്ലത്തെ സമ്മര്‍ പിക്‌നിക് ജൂലൈ 29ന് ഗ്രീന്‍ബര്‍ഗിലുള്ള സിക്കര്‍ റോഡ് പാര്‍ക്കില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വൈസ്‌മെന്‍ ക്ലബ് റീജണല്‍ ഡയറക്ടര്‍ മാത്യു ചാമക്കാല പിക്‌നിക് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറി.

പരിപാടികള്‍ക്ക് ജോഷി തെള്ളിയാങ്കല്‍, എഡ്വിന്‍ കാത്തി, ഷാജി സഖറിയ, ഷൈജു കളത്തില്‍, ജോസ് മലയില്‍, ബെന്നി മുട്ടപ്പള്ളി, ആന്േ!റാ കണ്ണാടന്‍, ഇട്ടൂപ്പ് കണ്ടംകുളം, കെ.കെ. ജോണ്‍സന്‍, സോണി പടവില്‍, പോള്‍ തീന്പലങ്ങാട്ട്, സണ്ണി മാത്യു, ടോണി പാലക്കല്‍, സ്വപ്ന മലയില്‍, മിനി മുട്ടപ്പള്ളി, ഷാറ്റി കാത്തി, ലിസ ജോളി, പ്രീതി ജിം, ഗ്രേസി കാഞ്ഞമല തുടങ്ങിയവര്‍ പിക്‌നിക്കിന് നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും മെഡലുകളും ജോസഫ് കാഞ്ഞമല വിതരണം ചെയ്തു.

പ്രസിഡന്‍റ് ജോസഫ് കാഞ്ഞമല, ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വെസ്റ്റ് മെന്‍ ലോംഗ് ഐലന്‍ഡ് പ്രസിഡന്‍റ് ലൂക്കോസ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Ysmen picnic2 Ysmen Picnic3 Ysmen Picnic4 Ysmen Picnic5 Ysmen Picnic6

LEAVE A REPLY

Please enter your comment!
Please enter your name here