ടോറോണ്ടോ : കാനഡ സ്പിരിച്യുൽ   യൂത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന awake toronto 2017 നു അനുഗ്രഹീത സമാപ്തി. ജൂലൈ 28,29  തീയതികളിൽ ഏറ്റോബിക്കോയിലുള്ള Abundant LIfe Assembly യിൽ വെച്ച് നടന്നു. ജൂലൈ 28നു വൈകുന്നേരം നടന്ന  സമ്മേളനം പാസ്റ്റർ ജോർജ് തോമസ് ഉത്ഘാടനം ചെയ്തു.പ്രസ്തുത സമ്മേളനത്തിൽ പാസ്റ്റർ ബെന്നിസൺ മത്തായി മുഖ്യ സന്ദേശം നൽകി.

ജൂലൈ  29  നു നടന്ന മീറ്റിങ്ങുകളിൽ വിവിധ സെഷനുകളിലായി ഡോ.റ്റി പി വര്ഗീസും (Kerala Christian  assembly)  പാസ്റ്റർ ബെന്നിസൺ മത്തായി യും  സന്ദേശങ്ങൾ നൽകി.ഈ കാലഘട്ടത്തിൽ ദൈവ സഭ ഉണർത്തപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ദൈവ വചനം ആധാരമാക്കി ശക്തമായ വചന ശുശ്രുഷ നടത്തി.

ടോറോണ്ടോയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഇൻസ്പിരേഷൻസ് ബാൻഡും പാസ്റ്റർ ചാർലി സാം ബാബുവും ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.

ടോറോന്റോ, ഹാമിൽട്ടൺ, നയാഗ്ര, കിച്ചനെർ, ലണ്ടൻ, വിൻഡ്സർ, ഡിട്രോയിറ്റ്, ഹാലിഫാക്സ്, കാൽഗരി  തുടങ്ങിയ പട്ടണങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

വിവിധ സെഷനുകളിലായി പാസ്റ്റർമാരായ  ബ്ലെസ്സൺ ചെറിയാൻ,ബിനു ജേക്കബ് ,എബ്രഹാം തോമസ്, ഡോ .സാംകുട്ടി വര്ഗീസ്,ഡോ ജിജി ചാക്കോ, ഡോ കുഞ്ഞുമോൻ ദാനിയേൽ ,ബിജു മാത്തൻ,റെജി മാത്യു, ലെനീഷ് മാത്യു  തുടങ്ങിയവർ  പ്രാർത്ഥനക്ക് നേതൃത്വം നൽകി.

പാസ്റ്റർ സാം തോമസും (zion gospel assembly) പാസ്റ്റർ ഷിബു ജോണും  (India christian fellowship) വൈകുന്നേരം നടന്ന മീറ്റിങ്ങുകളിൽ അധ്യക്ഷത വഹിച്ചു.

15 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി Timothy Institute  നടത്തിയ കിഡ്സ് ഫെസ്റ്റിൽ വിവിധ സഭകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.പാസ്റ്റർ ജോബിൻ പി മത്തായിയും അജു ജോബിനും നേതൃത്വം നല്കി ദൈവജനത്തിന്റെ ആത്മീയ വളർച്ചക്ക് കാരണമായ ഈ സമ്മേളനം ടോറോന്റോ പട്ടണത്തിനു അനുഗ്രഹമായിത്തീർന്നു.

image121

LEAVE A REPLY

Please enter your comment!
Please enter your name here