വാഷിംഗ്ടണ്‍:കുടിയേറ്റ നിയമങ്ങളില്‍ മാറ്റംവരുത്താനുള്ള നിര്‍ണായക നിയമനിര്‍മാണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. നിയമപരമായ കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നിയമനിര്‍മാണം. പുതിയ നിയമത്തില്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും മാത്രമായിരിക്കും പരിഗണന.
തൊഴില്‍നൈപുണ്യമുള്ളവരെ പിന്തുണക്കുന്ന പുതിയ നിയമനിര്‍മാണം ഫലത്തില്‍ ഇന്ത്യക്കാര്‍ക്കു നേട്ടമാകുമെന്നാണു വിലയിരുത്തല്‍. കുടുംബ ബന്ധങ്ങള്‍ ഉപയോഗിച്ചു യുഎസിലേക്കുള്ള കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുന്നതാണു പുതിയ നിയമം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കായിരിക്കും ഇനി മുതല്‍ മുന്‍ഗണന. പുതിയ കുടിയേറ്റ നിയമം അമേരിക്കയുടെ വളര്‍ച്ചയെ സഹായിക്കുന്നതായിരിക്കുമെന്നു ട്രംപ് ഉറപ്പുനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here