Home / അമേരിക്ക / ന്യൂ യോർക്ക്‌ലെ ബിസിനസ്‌ പ്രമുഹനായ ജോയ് ഇട്ടനെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ന്റെ സെക്രട്ടറി ആയി കമ്മറ്റി തെരെഞ്ഞ്‌ടുത്ത്തായി പ്രസിഡന്റ്‌ മാധവൻ നായർ അറിയിച്ചു

ന്യൂ യോർക്ക്‌ലെ ബിസിനസ്‌ പ്രമുഹനായ ജോയ് ഇട്ടനെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ന്റെ സെക്രട്ടറി ആയി കമ്മറ്റി തെരെഞ്ഞ്‌ടുത്ത്തായി പ്രസിഡന്റ്‌ മാധവൻ നായർ അറിയിച്ചു

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗസ്ഥനായിന്ന  ഇട്ടൻ നേരത്തെ റിട്ടയര്‍ ചെയ്‌ത ബിസിനസ്‌ രംഗത്തേക്ക്‌ കടക്കുകയായിരുന്നു.
മാസ്റ്റേഴ്‌സ്‌ ബിരുദം കഴിഞ്ഞ്‌ എല്‍.എല്‍.ബിയ്‌ക്ക്‌ ചേര്‍ന്നുവെങ്കിലും അതു മുഴുമുപ്പിച്ചില്ല.   കെ.എസ്‌.യു താലൂക്ക്‌  പ്രസിഡന്റ്‌, തുടര്‍ന്ന്‌ കെ.എസ്‌.യു സ്റ്റേറ്റ്‌ ജനറല്‍ സെക്രട്ടറി. കെ.പി.സി.സി മെമ്പര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ കോണ്‍സിലര്‍, വിവിധ ട്രേഡ്‌ യൂണിയനുകളുടെ നേതാവ്‌, കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡയറക്‌ടര്‍ ഇങ്ങനെ പോകുന്നു സ്ഥാനമാനങ്ങള്‍.
ഫൊക്കാനാ ട്രഷറർ  ആയും ,ഐ.എന്‍.ഒ.സി ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ആയും സേവനും  അനുഷു്ട്ടിക്കുന്ന ഇട്ടൻ
ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റർ  . യാക്കോബായ ആര്‍ച്ച്‌ ഡയോസിസിന്റെ കൗണ്‍സില്‍ അംഗവും, മലങ്കര ടിവി കോര്‍ഡിനേറ്റര്‍, യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌ കമ്മിറ്റി അംഗം, കൂത്താട്ടുകുളം ബസേലിയോസ്‌ എന്‍ജിനീയറിംഗ്‌ കോളജ്‌ ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിരുന്നു
ജോയി ഇട്ടന്റെ സഹോദരന്മാരാണ്‌ വെസ്റ്റ്‌ ചെസ്റ്ററില്‍ തന്നെയുള്ള ജോര്‍ജ്‌ ഇട്ടന്‍ പാടിയേടത്ത്‌, ജയിംസ്‌ ഇട്ടന്‍ പാടിയേടത്ത്‌ എന്നിവര്‍. വെരി റവ. ഈപ്പന്‍ ഈഴേമാലില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ പത്‌നി മേരി ഈപ്പന്‍, ഡയ്‌സി പോള്‍ (കൗണ്ടി സൂപ്പര്‍വൈസര്‍) എന്നിവരാണ്‌ സഹോദരിമാര്‍.
ഭാര്യ ജസി വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ ആര്‍.എന്‍. ആണ്‌. അറ്റോര്‍ണി ആന്‍മേരി ഇട്ടന്‍, വിദ്യാര്‍ത്ഥികളായ എലിസബത്ത്‌ ഇട്ടന്‍, ജോര്‍ജ്‌ ഇമ്മാനുവേല്‍ ഇട്ടന്‍ എന്നിവരാണ്‌ മക്കള്‍.
അമേരിക്കന്‍ വ്യാപാര- വ്യവസായ സംരംഭകര്‍ക്ക്‌ ബിസിനസ്‌ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ വിദഗ്‌ധോപദേശവും, സഹായവും നല്‌കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഇന്നു ഇന്ത്യയിലും  അമേരിക്കയിലും  ഒരുപോലെ  അറിയപ്പെടുന്ന ഒരു സംഗടനനയാണ്.
 നോര്‍ത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ് വ്യാപാരി വ്യവസായികളുടെ വളര്‍ച്ചയ്‌ക്കുവേണ്ടി വിജ്ഞാനപ്രദമായ സെമിനാറുകള്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട് .
 അമേരിക്കയില്‍ ബിസിനസ്സ്  തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ സേവനങ്ങള്‍ നല്‍കുന്നതില്‍ എന്നും മുമ്പന്തിയിലാണ്‌ ഐ.എ.എം.സ.സി.  അതുപോലെതന്നെ
അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക്‌ ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന്‌ വേണ്ട എല്ലാ സഹായങ്ങളും നല്‍കുക എന്നത്‌ ഐ.എ.എം.സ.സിയുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌.
 ട്രഷറര്‍ കോശി ഉമ്മന്‍ ,വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി,, ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, , ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍, ,  കമ്മിറ്റി  അഗംങ്ങള്‍  പോള്‍ കറുകപ്പിള്ളില്‍,വര്‍ഗീസ്‌ ഉലഹന്നാൻ , ജോസഫ്‌  കുരിയപുറം,മത്തായി പി ദാസ്‌, സുധാകർത്ത,ബേബി മാത്യു,
വിനോദ് കെർകെ, ടോം നയാനൻ,സഞ്ജീവ്കുമാർ, ചാൾസ് അന്റോണി  പോള്‍, എക്സ്.ഓഫി. റോയ് എണ്ണശേരില്‍, ജിന്‍സ്മോന്‍ പി. സക്കറിയ
തുടങ്ങിയവർ  യോഗത്തില്‍ പങ്കെടുത്തു .

Check Also

ഡാലസ് കേരള അസോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച …

Leave a Reply

Your email address will not be published. Required fields are marked *