അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) കേരള കണ്‍വൻഷനു തിരുവനതപുരത്ത് ഇന്ന് വർണ്ണാഭമായ തുടക്കം. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറെ ആശിർവാദത്തോടെയാണ് കേരളാ കൺവൻഷന് തുടക്കമായത്. ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ടയായി ചാരിറ്റി പ്രോജക്ട്, പ്രവാസി പ്രോപ്പർട്ടികൾ സംരക്ഷിക്കുന്നതുമായി പ്രവാസികൾ അനുഭവിക്കുന്ന പ്രശനങ്ങൾക്കു ശാശ്വതമായ പരിഹാരം തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മെമ്മോറാണ്ടം മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ഓഫിസിലെത്തി ഫോമാ നേതാക്കൾ സമർപ്പിച്ചിരുന്നു. ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫോമാ നേതൃത്വം. പ്രവാസികളുടെ കേരളത്തിലെ പ്രോപ്പർട്ടികൾ സംരക്ഷിക്കുവാൻ സർക്കാരുകളിൽ സമ്മർദം ചെലുത്തുവാൻ നിരവധി പ്രവാസി സംഘടനകൾ രംഗത്തുവന്നിട്ടു വർഷങ്ങൾ ആയി. എന്നാൽ പ്രവാസികളുടെ പ്രോപ്പർട്ടികൾ അന്യായമായി പലരും തട്ടിയെടുക്കുകയാണ് പതിവ്. ഇതിനു മാറ്റം ഉണ്ടാക്കുവാൻ ആണ് ഫോമാ മുന്നിട്ടിറങ്ങിയത്. ഫോമാ കൺവൻഷനിൽ കേരളാ മുഖ്യമന്ത്രി
പങ്കെടുത്ത് ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം കേരളാ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടണ്ടാകുമെന്നാണ് ഫോമാ നേതാക്കൾ പ്രതീക്ഷിക്കുന്നത്.

ഫോമായുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കൻ മലയാളികൾക്കിടയിൽ പ്രധാന സാന്നിധ്യമായി മാറുവാൻ ഫോമായ്ക്ക് കഴിഞ്ഞു എന്നതും ഫോമാ കേരളീയ മനസിലും, അമേരിക്കൻ മലയാളി മനസിലും ഒരു പോലെ നിറ സാന്നിധ്യമായി മാറുവാൻ ഈ മഹാ സംഘടനയ്ക്ക് കഴിഞ്ഞു എന്നതും വലിയ നേട്ടം തന്നെ ആണ്. ഫോമയുടെ വളർച്ചയ്ക്കുള്ള പ്രധാന കാരണം ഫോമയുടെ ജനോപകാരപ്രദമായ പദ്ധതികളും കെട്ടുറപ്പുള്ള പദ്ധതികളുമാണ്. ഇപ്പോൾ തിരുവനതപുരത്ത് നടക്കുന്ന കേരളാ സമ്മേളനം ഫോമാ ജനറൽ കമ്മറ്റിയും, കൺവൻഷൻ കമ്മറ്റിയും വളരെ ചിട്ടയോടുകൂടി ആവിഷ്കരിച്ചു നടപ്പാക്കുന്നു. ഇന്ന് ഉച്ചയ്ക്ക്
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് കണ്‍വൻഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള കണ്‍വൻഷന്‍റെ മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എംഎൽഎമാരായ രാജു എബ്രഹാം, ഒ. രാജഗോപാൽ, മോൻസ് ജോസഫ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഫോമാ കുടുംബാംഗങ്ങൾക്കൊപ്പം കണ്‍വൻഷനിൽ പങ്കെടുക്കും. ചാരിറ്റി ഫണ്ട് വിതരണം ഫോമാ പൊളിറ്റിക്കൽ ഫോറം സെമിനാർ, കൾച്ചറൽ നൈറ്റ് തുടങ്ങിയവ കണ്‍വൻഷന്‍റെ ഭാഗമായിരിക്കും.വളരെ ചെറിയ സമയം കൊണ്ട് ജനങ്ങളുടെ മനസിൽ ശ്രദ്ധ പിടിച്ച ഫോമാ ചരിത്രത്തിലേക്കു നടന്നു കയറിയ കാൻസർ പ്രോജക്ടിന് ശേഷം നടക്കുന്ന കേരളാ കൺവൻഷനിൽ സർക്കാർ പ്രവാസികൾക്കുവേണ്ടി ഏതു പദ്ധതികൾ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ കാൻസർ പ്രോജക്ട് പോലെ പുതിയ കാരുണ്യ പദ്ധതികൾകേരളത്തിനു ലഭിക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളാ ജനത.

LEAVE A REPLY

Please enter your comment!
Please enter your name here