ആലപ്പുഴ:കേരളത്തിന്റെ സ്വന്തമായ ചൂണ്ടന്‍ വള്ളങ്ങള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ടോ? ലോകത്തെ ഏറ്റവുംവലിയ ജലോത്സവമായ ആലപ്പുഴയിലെ നെഹ്‌റു ട്രോഫിയെക്കുറിച്ചറിയാന്‍ കൂടുതല്‍ ആകാംക്ഷ അമേരിക്കക്കാര്‍ക്കോ?! നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിന്റെ കണക്കിലാണ് ഇന്ത്യയെ പിന്തള്ളി അമേരിക്ക മുന്നിലെത്തിയത്. ജനുവരി മുതല്‍ ഇന്നലെ വരെ 6,39,772 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചതില്‍ 28,285 പേര്‍ അമേരിക്കയില്‍ നിന്നാണ്. ഇന്ത്യയില്‍നിന്നു 16,173 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. ജൂലൈയില്‍ 2,42,813 പേരും ഓഗസ്റ്റില്‍ നാലുദിവസം കൊണ്ടു 73,329 പേരും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരതി.

നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പരിപാലിക്കുന്ന വെബ്‌സൈറ്റ് മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലാണു രൂപകല്‍പന ചെയ്തിരിക്കുന്നത്. നെഹ്‌റു ട്രോഫി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. നെഹ്‌റു ട്രോഫിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വിഡിയോ, വാര്‍ത്തകള്‍, ഓഡിയോ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കാഴ്ചവൈകല്യമുള്ളവര്‍ക്കു വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ വിവിധ ലിങ്കുകളിലേക്കു പോകാന്‍ കേള്‍ക്കുന്നതിനായി സ്‌ക്രീന്‍ റീഡര്‍ ആക്‌സസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.നെഹ്‌റു ട്രോഫി മൊബൈല്‍ ആപ്ലിക്കേഷന്‍ 1655 പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വെബ്‌സൈറ്റ് വിലാസം: www.nehrturophy.nic.in

LEAVE A REPLY

Please enter your comment!
Please enter your name here