ന്യയോര്‍ക്ക്: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഇപ്പോഴും അമേരിക്കയിലെ സാധാരണക്കാരുമായി ബന്ധം നിലനിര്‍ത്തുന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍. മുന്‍ പ്രസിഡന്റിനോടുള്ള സ്‌നേഹം കാരണം കുറച്ച് നാള്‍ മുമ്പ് ലിസ് വിറ്റ്?ലോ എന്ന സ്ത്രീയാണ് ത?ന്റെ മകളുടെ വിവാഹത്തിന് ഒബാമയെയും കുടുംബത്തെയും ക്ഷണിച്ചത്. തിരക്കുകള്‍ക്കിടയിലും ഒബാമ അവര്‍ക്ക് മറുപടി കത്തയച്ചു. ലിസ് വിറ്റ്?ലോയുടെ മകള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ച ഈ കത്താണിപ്പോള്‍ വൈറലാവുന്നത്.

തിരക്ക് മൂലം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും വധൂവരന്‍മാര്‍ക്ക്? എല്ലാവിധ മംഗളാശംസങ്ങളും നേരുന്നുവെന്നാണ് മറുപടി കത്തില്‍ പറയുന്നത്. കത്ത്? ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നേരത്തെ പ്രസിഡന്റ് പദവിയില്‍ ഇരുന്നപ്പോഴും ബിരുദം നേടിയവരെ അഭിനന്ദിച്ചും നവജാത ശിശുക്കള്‍ക്ക്? ആശംസകള്‍ അറിയിച്ചും ഒബാമ സന്ദേശം അയക്കാറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here