ആലുവ: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സഹോദരൻ സമദി‍ൻറെ മൊഴിയെടുത്തു. ശനിയാഴ്‌ച ഉച്ചക്ക് ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. സമദി‍െൻറ സുഹൃത്തും ഗായകനുമായ നസീറും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂർ മൊഴിയെടുത്തശേഷം ഇരുവരെയും വിട്ടയച്ചു. ദിലീപുമായി സമദിന് അടുത്ത ബന്ധമുണ്ട്.

ദിലീപി‍ൻറെ സ്‌റ്റേജ് ഷോകളിലടക്കം ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സമദിന് ദിലീപി‍ൻറെ പലകാര്യങ്ങളും അറിയാൻ കഴിയുമെന്ന ധാരണയാണ് ഉദ്യോഗസ്‌ഥർക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here