ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍നേതൃത്വം നല്‍കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അഭിഷേകാഗ്നി ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും. വെള്ളി, ശനി, ഞായര്‍(ആഗസ്റ്റ് 11, 12, 13) ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം.

ബ്രോങ്ക്‌സിലുള്ള ‘ലീ മാന്‍’ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. ഈ ഓഡിറ്റോറിയത്തില്‍ 2300 ആള്‍ക്കാരെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത, ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക്, ധ്യാന ദിവസങ്ങളില്‍ നേരിട്ടെത്തി ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. മൂന്നു ദിവസത്തെ ഭക്ഷണം ഉള്‍പ്പെടെ, 80 ഡോളറാണ് ഒരാള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ്. ദൂരെ നിന്നുള്ളവര്‍ക്ക് താമസ സൗകര്യവും ലഭ്യമാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അവരുടെ പ്രായം അനുസരിച്ച് തരം തിരിച്ച് ഇംഗ്ലീഷിലാണ് ധ്യാനം. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കുടുംബസമേതം വട്ടായിലച്ചന്റെ ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വും, രോഗശാന്തിയും, പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കലും ബ്രോങ്ക്‌സിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ് പട്ടേരില്‍: 914 320 5829
വിനു വാതപ്പള്ളി: 914 602 2137
ജോസഫ് കാഞ്ഞമല: 917 596 2119
venue Address:
Lehman Center for performing Arts,
250 Bedford park Blvd.(w)
Bronx-Ny-10468

LEAVE A REPLY

Please enter your comment!
Please enter your name here