ന്യൂയോർക്‌ : മുഖ്യമന്ത്രിയായി ശ്രീ പിണറായി വിജയൻ അധികാരം ഏറ്റ നാൾമുതൽ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു ഫൊക്കാന അദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയാണ് . അതിന്റെ തുടർച്ച എന്ന നിലയിൽ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറർ ഷാജി വർഗിസ്‌ ,മാധ്യമ പ്രവർത്തകൻ രജി ലൂക്കോസ്, ഫൊക്കാന കേരള കോർഡിനേറ്റർ ജോർജ് മാമ്മൻ കൊണ്ടുർ എന്നിവർ ശ്രീ പിണറായി വിജയനെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്ത്. അതോടൊപ്പം തന്നെ പ്രവാസികളുടെ വസ്തു വകകൾ അനധികൃതമായി കയ്യടക്കിയ
ചിലരെക്കുറിച്ചുള്ള വിവരങ്ങളും, നിയമത്തിന്റെയും പഴുതിലൂടെ നടക്കുന്ന നീചമായ ചില പ്രവര്‍ത്തികളും മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേൾക്കുകയൂം കേരളാ പ്രവാസി ട്രിബുണൽ നടപ്പിലാക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കാമെന്നും ഉറപ്പു നൽകുകയും ചെയ്‌തു. എന്നാൽഇതുവരെ ആയി ഇത് നടപ്പാക്കാൻ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല.

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നുന്നതിനു വേണ്ടിയാണ് കേരളാ പ്രവാസി ട്രിബുണൽ എന്ന ആശയം ഫൊക്കാന മുന്നോട്ട് വെച്ചത്. ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി എത്രയും വേഗം കേരളാ പ്രവാസി ട്രിബുണൽ നടപ്പാക്കാൻ ഫൊക്കാന ഒരു കമ്മറ്റി രൂപികരിച്ചു.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗിസ്‌,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്,ഡോ. അനിരുദ്ധൻ,മറിയാമ്മ പിള്ള ,എബ്രഹാം ഈപ്പൻ, ഡോ. മാമ്മൻ സി ജേക്കബ് എന്നിവരെ കേരളാ പ്രവാസി ട്രിബുണൽ നടപ്പാക്കാൻവേണ്ടി ഫൊക്കാന നഷണൽ കമ്മിറ്റി ചുമതലപ്പെടുത്തി.ഈ കമ്മറ്റിയുടെ ചെയർമാൻ ആയി ഡോ. അനിരുദ്ധനെയും തെരഞ്ഞുടുത്തു.

സ്വത്തു സംബന്ധമായ പ്രശ്നങ്ങളിൽ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തിൽ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശിക്കുന്നത് .കേസുകൾ നടത്തുവാനും,അനുബന്ധമായ സഹായങ്ങൾ ചെയ്തു നൽകുവാനും ഒരു പാലമായി ഫൊക്കാനപ്രവാസി ട്രിബുണലുമായി സഹകരിച്ചു പ്രവർത്തിക്കും. കൂട്ടായി ചർച്ച ചെയ്ത് ഈ വിഷയത്തിൽ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാൻ കേരളാ,കേന്ദ്ര ഗവൺമെന്റു കളിൽ
സമ്മർദ്ദം ചെലുത്തുക എന്നതാണ് ഈ കമ്മിറ്റിയുടെ ഉദ്ദേശം.

കഴിഞ്ഞ കലാങ്ങളിലേതു പോലെ വരും കലാങ്ങളിലും ഫൊക്കാന സാമൂഹിക പ്രവർത്തനത്തിന്റെ പാതയിൽ പ്രവാസികളുടെ ഏതു പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്.മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ഒരു സംഘടനാ നിലയിൽ പരിഹാരം നേടുക എന്നത് ഫൊക്കാന കടമയായി ഏറ്റുടുക്കുന്നു എന്ന് തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗിസ്‌,ജോര്‍ജി വര്‍ഗീസ്,ഡോ. അനിരുദ്ധൻ,മറിയാമ്മ പിള്ള ,എബ്രഹാം ഈപ്പൻ, ഡോ. മാമ്മൻ സി ജേക്കബ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here