ന്യൂഡൽഹി: രാജ്യത്തിൻെറ 70–ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു ചെങ്കോട്ടയിലെ ചടങ്ങ്. ഉത്തർപ്രദേശിലെ ഘൊരഖ്പൂരിൽ ഒാക്സിജൻ ലഭിക്കാതെ മരണമടഞ്ഞ കുട്ടികളുടെ കുടുംബത്തിമൊപ്പം രാജ്യമുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാ കേരളാടൈംസ് വായനക്കാർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു കൊള്ളുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here