തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്‌ഡി പ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന്‌ നല്‍കുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം ഓഗസ്റ്റ്‌ 12നു മൂന്നു മണിക്കു കേരള സര്‍വകലാശാല സിൻഡികേറ്റ് ഹാളിൽ നൽകും.

കേരളപ്പിറവി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതിയുമായി ചേര്‍ന്ന്‌ 50,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങിയ പുരസ്‌കാരം 2007ലാണ്‌ കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയത്‌. 2013 ഡിസംബര്‍ ഒന്നുമുതല്‍ 2014 നവംബര്‍ 30 വരെ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നു മലയാളത്തില്‍ പിഎച്ച്‌ഡി ലഭിച്ചവര്‍ക്കു പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം.

ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക­സാംസ്ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം. പല സംഘടനകളും ആ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കിലും, ഇടയ്ക്ക് ലക്ഷ്യം തെറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

അമേരിക്കൻ മലയാളികള്‍ക്കു കേരളത്തോടും മലയാള ഭാഷയോടും വിധേയത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി നടത്തുന്ന ഈ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി, കേരള സര്‍വകലാശാല വൈസ് ചാൻസലർ തുടങ്ങിയവരെ കൂടാതെ സാമൂഹിക  സംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച  നിരവധി  ആളുകൾ പങ്കെടുക്കും എന്ന് ഫൊക്കാനയ്ക്കു വേണ്ടി  പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളിൽ തുടങ്ങിയവര്‍ അറിയിച്ചതാണ്. ‌

LEAVE A REPLY

Please enter your comment!
Please enter your name here