ഗാര്‍ലന്റ് (ഡാളസ്): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ 71-മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ആഗസ്റ്റ് 15ന് ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ്, മുന്‍ പ്രൊഫസറും സാമൂഹ്യ പരിഷ് കര്‍ത്താവുമായ ഡോ.എം.എസ്. സുനില്‍ ആദ്യമായാണ് ഡാളസ്സില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ സുനിലിനെ പോലുള്ള വ്യക്തിത്വങ്ങളെ ആദരിക്കുവാന്‍ കഴിയുന്നത് ഇന്ത്യ പ്രസ് ക്ലബ് അഭിമാനമായി കരുതുന്നുവെന്ന് പ്രസിഡന്റ് ബിജിലി ജോര്‍ജ്ജ് പറഞ്ഞു.
ആഗസ്റ്റ് 15 വൈകീട്ട് ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ വെച്ചു നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സണ്ണി മാളിയേക്കല്‍- 214 986 3186
ഹരി നമ്പൂതിരി- 956 243 1043

LEAVE A REPLY

Please enter your comment!
Please enter your name here