ഫിലാഡല്‍ഫിയ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനാഘോഷം കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (സി.ഐ.ഒ) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 12-ന് ശനിയാഴ്ച വന്‍ പരിപാടികളോടുകൂടി പെന്‍സ് ലാന്‍ഡിംഗില്‍ വച്ച് വളരെ വിപുലമായ രീതിയില്‍ ധാരാളം ആളുകളുടെ സാന്നിധ്യത്തില്‍ നടത്തുകയുണ്ടായി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പാരമ്പര്യ കലാരീതികളും ആധുനിക കലാരീതികളും കോര്‍ത്തിണക്കിക്കൊണ്ടുള്ള കലാപരിപാടികളും കൂടാതെ സന്ദീപ് ചക്രവര്‍ത്തി (കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ), പര്‍മിള ത്രിപാഠി (ഡപ്യൂട്ടി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ) എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

മലയാളികളുടെ മനസ്സില്‍ ഇതിനോടകം തന്നെ അത്യന്താധുനിക സാങ്കേതിക മികവുകൊണ്ടും, പ്രോഗ്രാമുകളുടെ അവതരണ ശൈലികൊണ്ടും മുഖ്യസ്ഥാനം നേടിയെടുത്ത ഫ്‌ളവേഴ്‌സ് ചാനലില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഈയാഴ്ചയില്‍ (വെള്ളിയാഴ്ച 10.30 പി.എം, ഇ.എസ്.ടി) യുണൈറ്റഡ് മീഡിയ, ശനിയാഴ്ച 8.30 എ.എം (ഐ.എസ്.ടി) 9.30 എ.എം (ഇ.എസ്.ടി), ഞായറാഴ്ച 3 പി.എം (yupptv) തുടങ്ങിയ സമയങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ് (റീജണല്‍ മാനേജര്‍ ഫിലാഡല്‍ഫിയ) അറിയിക്കുകയുണ്ടായി. റോജീഷ് സാമുവേല്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കുകയുണ്ടായി. ഫ്‌ളവേഴ്‌സ് ടിവിയുടെ കൂടുതല്‍ കാര്യങ്ങള്‍ക്കായി ബന്ധപ്പെടുക: ജീമോന്‍ ജോര്‍ജ് (267 970 4267).

LEAVE A REPLY

Please enter your comment!
Please enter your name here