റ്റാമ്പാ: ആഗസ്റ്റ് 19-നു ശനിയാഴ്ച മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ (എം.എ.സി.എഫ്) ഓണാഘോഷത്തിന്റെ ഭാഗമായി 201 പേരുടെ മെഗാ തിരുവാതിര അരങ്ങേറുന്നു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എം.എ.എസി.എഫ് മലയാളി സാമൂഹിക സംഘടനയില്‍ സ്വന്തമായി ആസ്തിയുള്ള വിരലിലെണ്ണാവുന്ന സംഘടനകളിലൊന്നാണ്. കടബാധ്യതകളില്ലാതെ 150 കെ മൂല്യമുള്ള കെട്ടിടം അസോസിയേഷന് സ്വന്തമായുണ്ട്. ഇവിടെ വെച്ചാണ് തിരുവാതിരയുടെ മിക്ക പ്രാക്ടീസുകളും പല ഗ്രൂപ്പുകളാക്കി നടത്തുവാനായത്.

101 മലയാളി മങ്കമാരുടെ തിരുവാതിര എന്ന ആശയമാണ് രിഹേഴ്‌സല്‍ ക്യാമ്പ് പുരോഗമിക്കുന്തോറും കൂടുതല്‍ ആളുകള്‍ വന്നുചേര്‍ന്ന് 201-ല്‍ എത്തിയത്. മറിയാമ്മ വട്ടമറ്റം, സിന്ധു ജിതേഷ്, ഷീലാ ഷാജു, അനീന ലിജു, അഞ്ജനാ ഉണ്ണികൃഷ്ണന്‍, സാലി മച്ചാനിക്കല്‍, ജെസ്സി കുളങ്ങര, ഡോണാ ഉതുപ്പാന്‍ തുടങ്ങിയ അസോസിയേഷന്റെ വനിതാ വിഭാഗം നേതാക്കളാണ് ഇങ്ങനെയൊരു വന്‍ സംരംഭം ഏറ്റെടുത്ത് നടത്തുവാന്‍ മുന്‍കൈ എടുത്തത്.

ഓഗസ്റ്റ് 19-ന് ശനിയാഴ്ച ഹിന്ദു ടെമ്പിള്‍ ഓഫ് ഫ്‌ളോറിഡയുടെ സമീപത്തുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐ.സി.സി) വെച്ചാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. അഡ്രസ്: ICC Hall, 5511 Lynn Road, Tamap, FL 33624

 ഉച്ചയ്ക്ക് 11 മണിക്ക് 21 വിഭവങ്ങളോടുകൂടിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും. ചെണ്ടമേളം, താലപ്പൊലി, പുലികളി, എന്നിവയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മെഗാതിരുവാതിര അരങ്ങേറും.

അമേരിക്കയില്‍ ലഭ്യാമായ എല്ലാ പ്രമുഖ മലയാളി ചാനലുകളും പരിപാടികള്‍ കവര്‍ ചെയ്യുന്നതാണ്. പരിപാടികള്‍ കാണുവാനും, അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയിലെ ഈ മെഗാ തിരുവാതിര നേരിട്ടു കാണുവാനും എല്ലാവരേയും ഓഗസ്റ്റ് 19-ന് ഐ.സി.സി ഹാളിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജു ആന്റണി – 813 426 3395, ടി. ഉണ്ണികൃഷ്ണന്‍ – 813 334 0123, സജി കരിമ്പന്നൂര്‍ – 813 263 6302, ലക്ഷ്മി രാജേശ്വരി – 732 325 8861, ടോമി മ്യാല്‍ക്കരപ്പുറത്ത് (813 416 9183), ഷീലാ ഷാജു (813 765 5458), ടിറ്റോ ജോണ്‍ (813 408 3777), ഏബ്രഹാം ചോക്കോ (813 480 7385), ബിജോയ് ജേക്കബ് (813 842 1263).

LEAVE A REPLY

Please enter your comment!
Please enter your name here