ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസിന്റെ (കല) നാല്‍പ്പതാമത് ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 26-നു ശനിയാഴ്ച ആഘോഷിക്കും.

നോര്‍വാക്കിലെ പയനിയര്‍ ബുളവാഡിലെ സനാദാന്‍ ധര്‍മ്മ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലുള്ള മലയാളി സമൂഹം ഒന്നായി “കല’യുടെ ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയാണ്.

ഓണസദ്യയ്ക്കുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വരവേല്‍ക്കും. കാലിഫോര്‍ണിയയിലെ ഓണാഘോഷങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് നൂറ്റൊന്ന് വനിതകള്‍ ചേര്‍ന്നൊരുക്കുന്ന മെഗാ തിരുവാതിര ഈവര്‍ഷത്തെ ഓണത്തിന്റെ പ്രധാന ഇനമാണ്.

മെഗാ തിരുവാതിരയ്ക്കുശേഷം ഓണപ്പാട്ടുകള്‍, നൃത്തനൃത്യങ്ങള്‍, ഗാനമേള, സ്കിറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ അരങ്ങേറുന്നു.

രശ്മി നായരുടെ നേതൃത്വത്തില്‍ റോഷന്‍ പുത്തന്‍പുരയിലും, അനു റോഷനും ചേര്‍ന്നു മെഗാ തിരുവാതിര ചിട്ടപ്പെടുത്തുന്നു. ഓണാഘോഷത്തിനു മാറ്റുകൂട്ടുവാനായി ഫിറോസ് മുസ്തഫയുടെ ചുമതലയില്‍ ഒപ്പനയും നടക്കും. ജോണ്‍സണ്‍ ചീക്കന്‍പാറ നയിക്കുന്ന വാദ്യമേളം മാവേലിയുടെ എഴുന്നള്ളത്ത് പ്രൗഢഗംഭീരമാക്കും. സുജ ഔസോയ്ക്കാണ് താലപ്പൊലിയുടെ ചുമതല.

ആനന്ദ് കുഴിമറ്റം, സേവ്യര്‍ പടയാട്ടില്‍, ജിമ്മി കീഴാരം, ജോസഫ് പി.ജെ, ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ.

ജോണ്‍ മത്തായി (റെജി), ജോണ്‍ മാത്യു മുട്ടം എന്നിവര്‍ ഓണാഘോഷത്തിന്റെ കണ്‍വീനേഴ്‌സായി പ്രവര്‍ത്തിക്കുന്നു.

“കല’യുടെ നാല്‍പ്പതാം വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് വിജയപ്രദമാക്കുവാന്‍ പ്രസിഡന്റ് സോദരന്‍ വര്‍ഗീസ്, സെക്രട്ടറി അന്‍ജു ദീപു, ട്രഷറര്‍ സണ്ണി നടുവിലേക്കുറ്റ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ എല്ലാവരേയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here