കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സൂപ്പര്‍താരം ദിലീപ് അഴിക്കുള്ളില്‍ ദിനങ്ങള്‍ എണ്ണിക്കഴിയവേ മറ്റൊരു വഴിത്തിരിവിന് തിരക്കഥയൊരുങ്ങുന്നു. കേസിലെ മുഖ്യപ്രതി സുനില്‍ ക!ുമാറിനെ (പള്‍സര്‍ സുനി) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയതിനു പിന്നാലെയാണ് തിരക്കഥ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമായത്. വിയ്യൂരിലെ ജയില്‍ ഗാര്‍ഡ് ഓഫിസിനു സമീപത്തെ എ ബ്ലോക്കിലെ നാലാം നമ്പര്‍ മുറിയിലാണ് സുനിയെ പാര്‍പ്പിക്കുന്നത്. കേസില്‍ പങ്കുള്ളതായി സംശയിക്കുന്ന ‘മാഡ’ത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നു സുനി പ്രതികരിച്ചു. മാഡം ആരാണെന്ന ചോദ്യങ്ങള്‍ക്കു പിന്നീടു മറുപടി പറയുമെന്നും സുനി പ്രതികരിച്ചു.

കാക്കനാട് ജയിലില്‍ തന്നെ ഉപദ്രവിക്കുന്നതായി അങ്കമാലി കോടതിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പള്‍സര്‍ സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ഇന്നലെ ഉച്ചയോടെ വിയ്യൂരിലെത്തിച്ച സുനിയെ എ ബ്ലോക്കിലെ നാലാം നമ്പര്‍ മുറിയില്‍ പാര്‍പ്പിച്ചു. നാലു തടവുകാര്‍ക്കൊപ്പമാണ് സുനിയുടെ വാസം. ജയില്‍ ജീവനക്കാരുടെ ശ്രദ്ധ സജീവമായി പതിയുന്ന തരത്തില്‍ ഗാര്‍ഡ് ഓഫിസിനോടു ചേര്‍ന്നാണ് എ ബ്ലോക്ക്. 30ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നതുവരെ സുനി വിയ്യൂരിലുണ്ടാകും. നടിയെ ആക്രമിച്ച കേസിലെ മാഡം ആര!ാണെന്ന കാര്യം അങ്കമാലി മജിസ്‌ട്രേട്ടിനു മുന്നില്‍ വെളിപ്പെടുത്തുമെന്നു നേരത്തെ സുനി പറഞ്ഞിരുന്നെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല.
അതേസമയം നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ആണുള്ളതെന്ന് അന്വെഷണ സംഘം അവകാശപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ നല്‍കിയ മൊഴി ദിലീപിനെതിരായിരുന്നു. അതോടൊപ്പം, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ നടി രമ്യ നമ്പീശന്റെ മൊഴിയും താരത്തിനെതിരാണ്.

ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ വഴികളും പൊലീസ് നോക്കുന്നുണ്ട്. എല്ലാ പഴുതുകളും അടക്കാനാണ് പൊലിസ് ശ്രമം. അതിനായി ഇത്തവണ പൊലീസ് ആയുധമാക്കുക രമ്യാ നമ്പീശനെ ആയിരിക്കും. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യാ!. കഴിഞ്ഞ ദിവസം രമ്യയെ പോലീസ് വിളിച്ച് വരുത്തി മൊഴിയെടുത്തിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട മൊഴിയില്‍ വിശദമായി എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് രമ്യ തെന്ന വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ രമ്യാ നമ്പീശന്‍ മുഖ്യസാക്ഷി ആയേക്കും എന്നാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നത്. രമ്യയെ അടക്കം ഉള്‍പ്പെടുത്തി കേസിലെ സാക്ഷിപ്പട്ടിക പോലീസ് തയ്യാറാക്കിയെന്നും വാര്‍ത്തയുണ്ട്. രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here