ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ കലാ-സാംസ്കാരിക സംഘടനയായ കേരളാ കള്‍ച്ചറല്‍ ഫോറത്തിന്റെ 28-മത് വാര്‍ഷികവും ഓണാഘോഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 27-നു വൈകിട്ട് 5 മണിക്ക് ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു ചെണ്ടമേളത്തിന്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ സ്റ്റേജിലോക്ക് ആനയിക്കും. സുന്ദരിമാരായ പെണ്‍കുട്ടികളുടെ താലപ്പൊലിക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ബര്‍ഗന്‍ കൗണ്ടി ഭാരവാഹികള്‍, ഏഷ്യന്‍ പസഫിക് ഐലന്റ് ഇന്റര്‍കോണ്‍സുലേറ്റ് ഭാരണാധികാരികള്‍ എന്നിവരും പങ്കെടുക്കും.

ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന കലാവിരുന്നില്‍ ഗാനമേള, കോമഡിഷോ, കുട്ടികളുടെ പുഞ്ചിരി മത്സരം, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറും. മുതിര്‍ന്നവരെ ആദരിക്കല്‍, തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡും നല്‍കുന്നതാണ്. ഇതിനായി പ്രത്യേകം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

ജാതിമതഭേദമെന്യേ ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദാസ് കണ്ണംകുഴിയില്‍ (പ്രസിഡന്റ്) 201 281 5050, എല്‍ദോ പോള്‍ (വൈസ് പ്രസിഡന്റ്) 201 370 5019, ദേവസി പാലാട്ടി (സെക്രട്ടറി) 201 921 9109, ടി.എസ് ചാക്കോ (പേട്രന്‍) 201 262 5979, ആന്റണി കുര്യന്‍ (ജോയിന്റ് സെക്രട്ടറി) 201 836 6537, ഉണ്ണികൃഷ്ണന്‍ നായര്‍ (201 320 4297), ടി.എം. സാമുവേല്‍ (201 261 4563).

LEAVE A REPLY

Please enter your comment!
Please enter your name here