വാഷിംഗ്ടണ്‍: ഷാര്‍ലറ്റ് വില്ലിയില്‍ നടന്ന വൈറ്റ് സുപ്രിമിസ്റ്റുകളും എതിരാളികളും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പ്രസിഡന്റ് ട്രമ്പ് സ്വകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചു. ആര്‍ട്ട്‌സ് ആന്റ് ഹുമാനിറ്റീസ് കമ്മിറ്റിയില്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ ആക്ടര്‍ കാല്‍പെന്‍(Kal Penn), സുപ്രസിദ്ധ ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുക്കാരി ജുംബലാഹരി(Jhumpa Lahiri) എന്നിവര്‍ ആഗസ്റ്റ് 18ന് രാജിവെച്ചു.

1982 ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ്. കലാ സാംസ്‌കാരിക വിഷയങ്ങളില്‍ വൈറ്റ് ഹൗസിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ആര്‍ട്‌സ് ആന്റ് ഹ്യൂമാനിറ്റീസ് പ്രസിഡന്റ് കമ്മിറ്റിക്ക് ആദ്യമായി രൂപം നല്‍കിയത്. അമേരിക്കന്‍ പ്രഥമ വനിതയാണ് കമ്മറ്റിയുടെ ചെയര്‍വുമണ്‍.

ഷാര്‍ലറ്റ് വില്ലിയില്‍ ഹേറ്റ് ഗ്രൂപ്പും, ഭീകരും ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാതിരുന്ന പ്രസിഡന്റിന്റെ  നടപടി അംഗീകരിക്കാനാവില്ലെന്ന് കാല്‍പെന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെട്ട  പതിനാറു പേരാണ് ട്രമ്പിനെതിരായ പ്രസ്താവനയില്‍ ഒപ്പു വെച്ചിരിക്കുന്നത്.

ഒബാമയുടെ ഭരണത്തില്‍ രൂപീകരിക്കപ്പെട്ട കമ്മിററിയില്‍ അംഗമായതാണ് പെന്‍. ട്രമ്പിന്റെ പ്രസിഡന്റ് പദവിയില്‍ നിന്നുള്ള രാജിയും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here