2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ സമ്മേളനത്തിന്‍െറ ചെയര്‍മാനായി അബ്ദുള്‍ പുന്നയൂര്‍ക്കുളവും അതോടൊപ്പം നടക്കുന്ന സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ടോം മാത്യൂസും പ്രവര്‍ത്തിക്കും.

ഡിട്രോയിട്ടില്‍നിന്നുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളം ആഗോളതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്. നോവലുകളും, കഥ, കവിതാ സമാഹാരങ്ങളുമായി നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമാണ് അബ്ദുള്‍.

ന്യൂജേഴ്സിയില്‍ നിന്നുള്ള ടോം മാത്യൂസ് ആദ്യകാല മലയാളികളിലൊരാളാണ്. മലയാളത്തിന്‍െറ നിത്യ രോമാഞ്ചമായ ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തോടെ ടോം ആഗോള മലയാളി സമുഹത്തില്‍ ശ്രദ്ധേയനായി. ഇംഗ്ലീഷിലും മലയാളത്തിലും സാഹിത്യരചനയിലേര്‍പ്പെടുന്ന ടോം മാത്യൂസ് പല നോവലുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെയിടയില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളവരും കേരളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരുമായി അടുത്തിടപഴകുന്നവരുമായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെയും ടോം മാത്യൂസിനെയും സാഹിത്യ സമ്മേളനത്തിന്‍െറയും സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെയും ചുമതലക്കാരാക്കുന്നതില്‍ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും ഇരുവരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനസജ്ജരായ കമ്മിറ്റിയംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സാഹിത്യ സമ്മേളനവും സാഹിത്യ അവാര്‍ഡുകളും കുറ്റമറ്റതും അവിസ്മരണീയമായ സാഹിത്യാനുഭവവുമാക്കി മാറ്റുമെന്നുള്ള കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, കൺ വൻഷൻ ചെയർമാൻ മാധവൻ നായർ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here