വാഷിംഗ്ടണ്‍: പാകിസ്താനെതിരെ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി അമേരിക്ക. ഭീകരരെ സുരക്ഷിതമായി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പാകിസ്താന്റെതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. പാകിസ്താന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല. ക്ഷമയ്ക്ക് പരിധിയുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും പറഞ്ഞു.
അമേരിക്കയുടെ അഫ്ഗാന്‍ നയം പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റായതിന് ശേഷമുളള അദ്ദേഹത്തിന്റെ ആദ്യ ടെലിവിഷന്‍ പ്രഭാഷണം കൂടിയായിരുന്നു ഇത്. അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സൈനിക വിന്യാസം വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പിലാക്കുന്നത്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും കൂടുതല്‍ വ്യാപാര പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here