ന്യൂയോര്‍ക്ക്: 2017 ജൂലൈ 30-നു ഞായറാഴ്ച ക്വീന്‍സിലുള്ള കേരളാ കിച്ചണില്‍ വച്ചു നടന്ന ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ കമ്മിറ്റി മീറ്റിംഗില്‍ റീജണല്‍ കണ്‍വന്‍ഷന്‍ 2017 ഒക്‌ടോബര്‍ 21-ന് ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. റീജണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ ഏഴ് അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.

താഴെപ്പറയന്ന തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു.

1). കണ്‍വന്‍ഷന്‍ വിജയപ്രദമാക്കാന്‍, അതിന്റെ നടത്തിപ്പിനുവേണ്ടി സജി ഏബ്രഹാമിനെ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തു.

2). 2018 -20 കാലയളവിലേക്കുള്ള നാഷണല്‍ ഇലക്ഷനില്‍ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ജോസ് ഏബ്രഹാമിന് പിന്തുണ നല്‍കാന്‍ യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. എന്നാല്‍ പ്രസിഡന്റ് പദവി ഉള്‍പ്പടെ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ആര്‍ക്കുംതന്നെ തത്കാലം പിന്തുണ നല്‍കേണ്ടതില്ല എന്നും തീരുമാനിച്ചു.

3). റീജിയണില്‍ നിന്നും നാഷണല്‍ കമ്മിറ്റിയിലേക്ക് ഒഴിവു വന്ന സ്ഥാനത്തേക്ക് സാബു ലൂക്കോസിനെ സാബു ലൂക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.

4). 2018- 20 കാലയളവിലേക്കുള്ള റീജണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ബിനോയി തോമസിനെ റീജന്റെ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു.

5). ഇതേ കാലയളവിലേക്ക് നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ചാക്കോ കോയിക്കലേത്തിനും, ജോര്‍ജ് തോമസിനും റീജന്റെ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റില്‍ നിന്നും സാബു ലൂക്കോസ്, ബെഞ്ചമിന്‍ ജോര്‍ജ്, ബേബി കുര്യാക്കോസ്, ജോര്‍ജ് തോമസ്, മാത്യു തോമസ്, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റില്‍ നിന്നും വര്‍ഗീസ് ചെറിയാന്‍, ബിനോയി തോമസ്, ബിജി ഏബ്രഹാം, സാബു തോമസ് എന്നിവരും, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും ഫൈസല്‍ എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, റോഷന്‍ മാമ്മന്‍ എന്നിവരും, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കില്‍ നിന്നും അനിയന്‍ മൂലയില്‍, മലയാളി സമാജം ന്യൂയോര്‍ക്കില്‍ നിന്നും സജി ഏബ്രഹാം, ജേസന്‍ ജോസഫ് എന്നിവരും, കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നും രാജു ഏബ്രഹാം, സ്റ്റാന്‍ലി കളരിക്കമുറിയില്‍, എന്നിവരും സന്നിഹിതരായിരുന്നു.

ഒക്‌ടോബറില്‍ നടക്കുന്ന റീജണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയപ്രദമാക്കാന്‍ എല്ലാവരും സംബന്ധിക്കണമെന്ന് വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. റീജണല്‍ ജനറല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത് സ്വാഗതവും, റീജണല്‍ ട്രഷറര്‍ മാത്യു തോമസ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here