കണക്റ്റിക്കെട്ട്: നോര്‍വാക്ക് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍’ സീറോ മലബാര്‍ മിഷന്റെ തിരുന്നാള്‍ മാതാവിന്റെ ജനന തിരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 10-ാം തീയതി ഞായറാഴ്ച സമുചിതമായ ആഘോഷിക്കുന്നു.

വൈകുന്നേരം 3.15 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ ഫാ.സെബാസ്റ്റ്യന്‍ പണ്ടാരത്തിക്കുടിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. കുര്‍ബാനക്കുശേഷം ലദീഞ്ഞും, ആഘോഷമായ പ്രദിക്ഷണവും ഉണ്ടായിരിക്കും.

6 മണി മുതല്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ശേഷം സ്‌നേഹവിരുന്നും ഉണ്ടാകും.

പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും മിഷന്‍ ഡയറക്ടര്‍ ഫാ.ജെയിംസ് വട്ടക്കുന്നേല്‍ സ്വാഗതം ചെയ്യുന്നു.
ജോണ്‍സന്‍ പുരയിടത്തില്‍, ബിജു വര്‍ക്കി, ജോബി വര്‍ഗീസ്, സി.വി.ജോണ്‍സന്‍ എന്നിവരാണ് ഇക്കൊലത്തെ തിരുന്നാള്‍ പ്രസുദേന്തിമാര്‍.

ദേവാലയ വിലാസം:
St.Ladislaus Church,
25, Cliff Street.
Norwalk-CT.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിബി ഗ്രിഗറി- 203 921 5137
ബോബി ജോര്‍ജ്- 516 244 8910

LEAVE A REPLY

Please enter your comment!
Please enter your name here