ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ആഗസ്റ്റ് 26 ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് പ്രസ് ക്‌ളബ്ബില്‍ നടക്കുന്ന ചടങ്ങ് ശ്രീരാമ കൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവൃതാനന്ദ ഉദ്ഘാടനം ചെയ്യും. മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും.കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, മലേഷ്യ ടെയിലേഴ്‌സ് യൂണിവേഴ്‌സിറ്റ് പ്രോഫസര്‍ ഡോ. വി സുരേഷ്‌കുമാര്‍, പി ജോതീന്ദ്രകുമാര്‍, ജയകുമാര്‍ (ഡിട്രോയിറ്റ്) കെഎച്ച്എന്‍എ കോ ഓര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 90 കുട്ടികള്‍ക്ക് ഈവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഷിബു ദിവാകരന്‍ , സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ. ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 850 കുട്ടികള്‍ക്ക് പഠന സഹായം നല്‍കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here