ലോസാഞ്ചൽസ് ∙ ലോക സ്പെഷൽ ഒളിംപിക്സിൽ രണ്ടു മലയാളി താരങ്ങൾക്കു സ്വർണം. വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ രണ്ടു വിഭാഗങ്ങളിൽ ബിൻസി ജോൺ, മരിയ ജോയ് എന്നിവരാണ് സ്വർണം നേടിയത്. പിറവം സ്നേഹഭവനിൽ നിന്നുള്ള താരമാണ് ബിൻസി. പാല സ്വദേശിയാണ് മരിയ. 18.14 സെക്കൻഡിലാണ് ബിൻസി ഒന്നാമതായി ഓടിയെത്തിയത്. 16.95 സെക്കൻഡാണ് മരിയയുടെ സമയം.

സ്പെഷൽ ഒളിംപിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് ഗോൾഫ് വിജയത്തിലൂടെ പതിനാലുകാരൻ രൺബീർ സിങ് സൈനി നേരത്തെ കരസ്ഥമാക്കി. ഗോൾഫിലെ ലവൽ–2 ആൾട്ടർനേറ്റ് ഷോട്ട് ടീം പ്ലെയിലാണു ഗുഡ്ഗാവിൽനിന്നുള്ള രൺബീർ പൊന്നണിഞ്ഞത്. മോണിക്ക ജാജൂ ആണ് പങ്കാളി.

രണ്ടുവയസ്സു മുതൽ ഓട്ടിസത്തിനു ചികിൽസയിലായ രൺബീർ ഒൻപതാം വയസ്സിൽ ഗോൾഫ് മൽസരം തുടങ്ങി. രണ്ടുവർഷം മുൻപ് ഏഷ്യ പസിഫിക് ഗെയിംസിൽ രണ്ടു സ്വർണം നേടിയിരുന്നു. ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾഫ് താരവുമാണ്

LEAVE A REPLY

Please enter your comment!
Please enter your name here