കൊച്ചി: സംസ്ഥാനത്ത് 250 ബാറുകള്‍ കൂടി തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കുന്നത്. ഈ മാസം 11നാണ് ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും നഗര പരിധിയിലുള്ള മദ്യശാലകള്‍ തുറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറക്കാന്‍ നടപടിയെടുക്കണമെന്ന് എക്‌സൈസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസിന്റെ ഉത്തരവ്.
എന്നാല്‍ കോടതി ഉത്തരവിന് പിന്നാലെ തിടുക്കപ്പെട്ട് ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് അതൃപ്തിയുണ്ട്. സുപ്രധാന വിഷയങ്ങളില്‍ കോടതി വിധിയുണ്ടായാല്‍ അതിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കിട്ടിയതിന് ശേഷമേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാറുള്ളൂവെന്നും ഇക്കര്യത്തില്‍ തിടുക്കം കാണിച്ചതില്‍ അതൃപ്തിയുണ്ടെന്നുമാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
ബാറുകളും മദ്യശാലകളും തുറന്നതിനു ശേഷം വ്യാജമദ്യ, ചാരായ കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നാണ് ഒരുവിഭാഗത്തിന്റെ വാദം. അവ അടഞ്ഞുകിടന്നപ്പോള്‍ വ്യാജമദ്യവും ലഹരിവസ്തുക്കളും വന്‍തോതില്‍ വിറ്റഴിച്ചതായാണ് എക്‌സൈസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം തെളിയിക്കുന്നതെന്നും അവര്‍ പറയുന്നു.കഴിഞ്ഞ 13 മാസത്തിനുള്ളില്‍ 1,75,549 റെയ്ഡുകളാണു നടത്തിയത്. 1,13,758 കേസുകള്‍ എടുത്ത് 33,327 പേരെ അറസ്റ്റ് ചെയ്തു. എന്‍ഡിപി.എസ് നിയമപ്രകാരം ഈ കാലയളവില്‍ 5718 കേസുകളിലായി 1199 കിലോഗ്രാം കഞ്ചാവും 2374 കഞ്ചാവുചെടികളും 6.657 കിലോഗ്രാം ഹഷീഷ്, ചരസ്, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയ ലഹരിമരുന്നുകളും 8948 ലഹരിഗുളികകളും 39 ഇഞ്ചക്ഷന്‍ ആംപ്യൂളുകളും 40 ലഹരിവസ്തുക്കളും പിടിച്ചെടുത്തു.
അബ്കാരി കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയാണുണ്ടായത്?. 30,910 അബ്കാരി കേസുകളിലായി 3204 ലീറ്റര്‍ സ്?പിരിറ്റ്, 13,612 ലീറ്റര്‍ വ്യാജമദ്യം, 6,219 ലീറ്റര്‍ ചാരായം, 51,853 ലീറ്റര്‍ വിദേശമദ്യം എന്നിവ കണ്ടെടുത്തു. വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 2,96,047 ലീറ്റര്‍ കോട നശിപ്പിച്ചു. വിദേശമദ്യ ചില്ലറ വില്‍പനശാലകളുടെ കുറവ് വ്യാജമദ്യ നിര്‍മാണത്തിലേക്കു നയിച്ചുവെന്നാണ്? ഇതില്‍ നിന്നും മനസ്സിലാകുന്നതെന്ന് എക്‌സൈസ് കമ്മിഷണര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here