സ്വാമി ഉദിത് ചൈതന്യജി യുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്തിയ ദൃക്ക് ദൃശ്യ വിവേകം 2017 പര്യവസാനിച്ചു. യജ്ഞ സമാപന ദിവസമാണ് BVNA അവാർഡുകൾ വിതരണം ചെയ്തത്. സഹജീവിക്ക് വേണ്ടി സ്വന്തം അവയവം പകുത്ത് നൽകി ഈശ്വര തുല്യയായി മാറി ശ്രീമതി രേഖ നായർ എന്ന് തദവസരത്തിൽ സ്വാമിജി അഭിപ്രായപ്പെട്ടു. ഒരു ജീവൻ നിലനിർത്താൻ മാത്രമാണ് വ്യക്കദാനം പോലെ ഒരു പ്രവർത്തിക്കു മുതിർന്നത് എന്ന് മറുപടി പ്രസംഗത്തിൽ രേഖ പറഞ്ഞു. അത് ഏറ്റു വാങ്ങിയ ദീപ്തി കഴിഞ്ഞ ഒരു വർഷക്കാലം കടന്ന് പോയ വിഷമ ഘട്ടങ്ങൾ ഓർക്കുമ്പോൾ തന്റെ ഈ പ്രവൃത്തി ഒന്നുമല്ല എന്നും ദീപ്തിക്ക് വേണ്ടിയാണ് താൻ ഈ അവാർഡ് ഏറ്റു വാങ്ങുന്നത് എന്നും രേഖ പറഞ്ഞപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് അത് സ്വീകരിച്ചത്. നിറഞ്ഞ സദസ്സിന് മുമ്പിൽ രേഖ അവാർഡ് ഏറ്റു വാങ്ങി.

കഴിഞ്ഞ ഒട്ടനവധി വർഷങ്ങൾ ആയി ന്യൂയോർക്ക് ഹൈന്ദവ സമൂഹത്തിൽ പ്രവർത്തിക്കുന്ന ശ്രീ. വിക്രമൻ ചങ്കരത്ത്, ശ്രീ. ബാലകൃഷ്ണൻ നായർ എന്നിവരും BVNA കമ്മ്യൂണിറ്റി അവാർഡ് ന് അർഹരായി.
കുട്ടികൾക്കായി വിദ്യാ പൂജയും തദവസരത്തിൽ നടത്തി. തുടർന്ന് സ്വാമിജിയുടെ പ്രഭാഷണവും ശ്രീ. മനോജ് കൈപ്പിള്ളി, അനുഷ്ക ബാഹുലേയൻ എന്നിവരുടെ ഭക്തി മഞ്ജരിയും ആസ്വാദ്യമായി.

Dr . ഉണ്ണികൃഷ്ണൻ തമ്പി, Dr. റാം പോറ്റി, Dr . നിഷ പിള്ള , ഗോപിനാഥ് കുറുപ്പ്, സതീഷ് കലത്ത്, വിനോദ് പ്രീത്, വനജ നായർ, രഘുവരൻ നായർ, വാസന്തി രാജ്‌മോഹൻ, ബാഹുലേയൻ രാഘവൻ, രാജഗോപാൽ കുന്നപ്പിള്ളി, ജി. കെ . നായർ, ജയപ്രകാശ് നായർ, താമര രാജീവ്, രഘുനാഥൻ നായർ എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകി. എംസികളായി പാർവതി പിള്ള, ദിവ്യ നായർ, അനുഷ്‍ക ബാഹുലേയൻ എന്നിവർ പ്രശംസ പിടിച്ചു പറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here