ന്യൂമെക്ലിക്കൊ: ന്യൂമെക്‌സിക്കോ ക്ലോവിസ് (CLOVIS) സിറ്റിയിലെ ലൈബ്രററിയില്‍ ഇന്ന് (തിങ്കളാഴ്ച) വൈകീട്ടുണ്ടായ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെടുകയും, നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറ്റി ഫയര്‍ ചീഫ് അറിയിച്ചു.

ചെറുപ്പക്കാരനായ ഒരാള്‍ തോക്കുമായി ലൈബ്രററിയില്‍ പ്രവേശിക്കുകയും യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ലൈബ്രറി പേട്രന്‍ ഖനേസ്സ പറഞ്ഞു. ഖനേസ്സയും മകനും ഇതേ സമയം ലൈ്ബ്രററിയിലുണ്ടായിരുന്നു. എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നാണ് ഇവര്‍ പറയുന്നത്.

മരിച്ചവര്‍ രണ്ടു സ്ത്രീകളായിരുന്നുവെന്നും മറ്റു രണ്ടു സ്ത്രീകള്‍ക്കും, രണ്ടു പുരുഷന്മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ലബക്കിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം നടന്ന ലൈബ്രററി പോലീസ് വളഞ്ഞു പ്രതിയെ പിടികൂടിയതായി ലോക്കല്‍ അധികൃതര്‍ പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നോ, പ്രതിയുടെ വിശിഷ്ടവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here