ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയിലെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാള്‍ 2017 സെപ്റ്റംബര്‍ 29,30 (വെള്ളി, ശനി) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്നു. കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

29-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് കൊടിയേറ്റ്, തുടര്‍ന്നു സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയവയും 30-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന, തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

ഒരു വര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മ്മിക്കത്തക്കവണ്ണം ഓഹരികള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുന്നതായി വികാരി അനു വര്‍ഗീസ് അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്.

രണ്ടുദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും ബഹുമാനപ്പെട്ട വൈദീകരുടേയും സന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാവരേയും ഒരിക്കല്‍ക്കൂടി ദൈവനാമത്തില്‍ ക്ഷണിക്കുന്നു. ന്യൂഇംഗ്ലണ്ട് ഏരിയയിലെ യാക്കോബായ വിശ്വാസികളുടെ ഏക ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ കാവല്‍ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ വിജയകരമാക്കാന്‍ പ്രസിഡന്റ് ഫാ. അനു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഡീക്കന്‍ റോയി വര്‍ഗീസ്, സെക്രട്ടറി റെജിന്‍ ഐസക്ക്, ട്രഷറര്‍ പ്രമോദ് ഫ്രാന്‍സീസ് എന്നിവരോടൊപ്പം കണ്‍വീനര്‍മാരായ എല്‍ദോ സിറിയക്, ഫിലിപ്പ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.st.basil.org
ഫാ. അനു വര്‍ഗീസ് (857 352 7253), ഡീക്കന്‍ റോയി വര്‍ഗീസ് (508 617 6450).

കുര്യാക്കോസ് മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here