പ്രേമം സിനിമയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ സായി പല്ലവി അസ്വസ്ഥയാണ്. മറ്റൊന്നുമല്ല പ്രേമം സിനിമയുടെ വ്യാജന്‍ ആണ് താരത്തിനെ വിഷമത്തിലാക്കിയത്.

സിനിമയിലേക്ക് വരുന്നതിന് മുന്‍പേ പൈറസിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിനോട് ഒട്ടും യോജിക്കാനാകില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അഭിനയിച്ച സിനിമ തന്നെ ആ പ്രശ്നത്തില്‍ അകപ്പെട്ടു. സായി പറയുന്നു.

സംവിധായകനും നടന്മാരും സാങ്കേതികവിദഗ്ദ്ധരും നിര്‍മാതാവും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പ്രയത്നത്തിന്‍റെ ഫലമാണ് എല്ലാ സിനിമകളും. ആ പ്രയത്നത്തെ ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കുകയാണ് പൈറസി. ഇത് ഞാന്‍ കണ്ടു മനസ്സിലാക്കിയതാണ്. എത്രമാത്രം തുക മുതല്‍മുടക്കിയാണ് സിനിമകള്‍ നിര്‍മിക്കുന്നത്. സിനിമാ പൈറസി നടത്തുന്നവരെ കഠിനമായി ശിക്ഷിക്കണം. സായി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here