ഹ്യൂസ്റ്റൺ: പ്രകൃതി മാതാവിന്റെ താണ്ഡവത്തിൽ മുങ്ങിത്താഴ്ന്ന ടെക്ക്സാസിലെ ഹ്യൂസ്റ്റൺ ഏരിയായിലെ കൊടുങ്കാറ്റിനു ശേഷമുള്ള പ്രളയക്കെടുതിയിൽ സഹായഹസ്തവുമായി എത്തുകയാണ് ഫോമാ. വിവിധ സന്നധ സംഘടനകൾ ഇതിനോടകം തന്നെ ഭക്ഷണത്തിന്നും, താമസ സൗകര്യത്തിനും, വീടുകളിൽ അകപ്പെട്ടു പോയവരെ രക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു വരുന്നു. ദുരന്തത്തിനു ശേഷമുള്ള പകർച്ചവ്യാധി എന്നിവ തടയുക, വീടുകൾ വഴികൾ തുടങ്ങിയവ വൃത്തിയാക്കുക, നല്ല വസ്ത്രങ്ങളും മരുന്നുകൾ എന്നിവ എത്തിക്കുക എന്നത്, രക്ഷപെട്ടവരെ തേടിയെത്തുന്ന മറ്റൊരു വലിയ വേലാതിയാണ്.
ഇത് ക്രോഡികരിക്കുന്നതിനും, അവശ്യസാധനങ്ങൾ എത്തിക്കുന്നതിന്നുമായി നിരവധി സ്ഥലങ്ങളിൽ നിന്നു ഫോമാ വോളന്റിയർമാരും മറ്റുള്ളവരും ശ്രമങ്ങൾ തുടങ്ങുകയാണ്.

ഹ്യൂസ്റ്റണിലുള്ള ഫോമാ വോളന്റിയർമാരുമായി ഒത്തുചേർന്ന്, എന്തൊക്കെ സഹായമാണ് ഇനി വേണ്ടത്, അത് കൃതമായി എങ്ങനെ എത്തിക്കാം എന്നതിനെ കുറിച്ച് നാളെ (8/30/2017/ ബുധനാഴ്ച്ച) വൈകിട്ട് കൃത്യം 8:30 (ഈ. എസ്. ടി. / ന്യൂയോർക്ക് സമയം) ആലോചന യോഗം (കോൺഫറൻസ് കോൾ) നടത്തുവാൻ അടിയന്തരമായി കൂടിയ ഫോമാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അമേരിക്കയിൽ 50 സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന എല്ലാ മലയാളികളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നും, അത് ഈ കോൺഫറൻസ് കോളിലൂടെ അറിയുക്കകയാണെങ്കിൽ, അവശ്യക്കാർക്ക് കൃത്യമായി എത്തിക്കുവാൻ ഒരു പ്ലാൻ തയാറാക്കാൻ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

Dial number 712-775-7035
Access code 910192#

സംഭാവനകൾ നൽകുവാൻ
www.fomaa.net/donate

LEAVE A REPLY

Please enter your comment!
Please enter your name here