നവാഗതസംവിധായകര്‍ക്ക് പ്രാധാന്യം നല്‍കി സിനിമകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിംസ് പുതിയ രണ്ടു ചിത്രങ്ങളുമായി വീണ്ടുമെത്തുന്നു. അടി കപ്പിയാരെ കൂട്ടമണി’, ‘മുത്തുഗൌ’ എന്നിവയാണ് പുതുമുഖ അണിയറപ്രവര്‍ത്തകരെയും, നടന്മാരെയും ഉള്‍പ്പെടുത്തി ഒരുക്കുന്ന ചിത്രങ്ങള്‍.

‘അടി കപ്പിയാരെ കൂട്ടമണിയുടെ സംവിധായകന്‍ പുതുമുഖമായ ജോണും, മുത്തുഗൌ-ന്‍റെ സംവിധാനം വിപിന്‍ ദാസും ആണ്. മമ്മൂട്ടിയുടെയും ജയറാമിന്റെയും മക്കള്‍ക്ക് പിന്നാലെ നായകനായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മുത്തു ഗൗവിലൂടെ സിനിമയിലേക്കെത്തുന്നു.

gokul-vijay

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ്ബാബുവാണ് വില്ലന്‍. ഒരു പ്രണയചിത്രമാണ് മുത്തുഗൗ. അച്ഛന്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായതെങ്കിലും മകന്റെ അരങ്ങേറ്റം ഒരു പ്രണയചിത്രത്തിലൂടെയാണ് എന്നതാണ് പ്രത്യേകത.

ഛായാഗ്രഹണം ഉള്‍പ്പടെ ഈ സിനിമയുടെ പ്രധാന ടെക്‌നീഷ്യന്മാരെല്ലാം പുതുമുഖങ്ങളാണ്. താരനിര്‍ണയം പുരോഗമിക്കുകയാണ്. വിജയ് ബാബുവും, സാന്ദ്ര തോമസും ചേര്‍ന്ന ഫ്രൈഡെ ഫിലിംസാണ് മുത്തുഗൗ നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here