ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസ് ഓഫീസറുടെ മൃതദേഹം ഇന്ന് (ആഗസ്റ്റ് 29 ചൊവ്വാഴ്ച) കണ്ടെടുത്തതോടെ ഹാര്‍വിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കവിഞ്ഞതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഞായറാഴ്ച കാറില്‍ ഡ്രൈവ് ചെയ്യുകയായിരുന്ന സെര്‍ജന്റ് സ്റ്റീവ് പെരസാണ് (0) മരിച്ചതെന്ന് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ നടത്തിയ പത്ര സമ്മേളനത്തില്‍ വെളിപ്പെടുത്തി.

രാവിലെയാണ് സ്റ്റീവ് സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കണ്ടെത്തിയത്.

34 വര്‍ഷത്തെ സര്‍വ്വീസുള്ള സ്റ്റീവ് സുരക്ഷിതമായ വഴികണ്ടെത്തുന്നതിനിടെ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന് എത്തണം എന്ന് പറഞ്ഞാണ് സ്റ്റീവ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ഭാര്യ പറഞ്ഞു.

സ്റ്റീവ് തന്റെ ജീവിത ദൗത്യം നിറവേറ്റിയതായും സിറ്റിയുടെ അനുശോചനം അറിയിക്കുന്നതായും മേയര്‍ പറഞ്ഞു.

ലഭ്യമായ കണക്കുകളനുസരിച്ച് ഹാര്‍വി ദുരന്തത്തില്‍ 22 പേരുടെ ജീവന്‍ നഷ്ടമായതായും ,കൂടുതല്‍ പേര്‍ ഉണ്ടാകുമോ എന്നറിയുന്നതിന് ഏതാനം ദിവസം കൂടി കാത്തിരിക്കേണ്ടിവരും എന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here