ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) യുടെ സെന്‍ട്രല്‍ റീജിയന്‍ (ചിക്കാഗോ) നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വിജയികള്‍ 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോയില്‍ അരങ്ങേറുന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷനിലെ മറ്റു റീജിയനുകളില്‍ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതല്‍ പോയിന്റ് കിട്ടുന്നവരില്‍ നിന്നു കലാപ്രതിഭയേയും കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും.

ചിക്കാഗോ റീജിയന്‍ യുവജനോത്സവത്തില്‍ പങ്കെടുത്ത് ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് സമ്മാനങ്ങളും, ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്നവരില്‍ നിന്നും കലാപ്രതിഭയേയും കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.fomaa.net/chicagoyouthfestival.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

ബിജി ഇടാട്ട് (224 565 8268), ആഷ്‌ലി ജോര്‍ജ് (847 693 1882), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജോസ് മണക്കാട്ട് (847 830 4128), അച്ചന്‍കുഞ്ഞ് (847 912 2578).

LEAVE A REPLY

Please enter your comment!
Please enter your name here