ന്യൂജേഴ്‌സി: ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് ജോണ്‍സ് കാത്തലിക് ചര്‍ച്ച് കര്‍നോണ്‍ ഹാളില്‍ വച്ച് ഓഗസ്റ്റ് ഇരുപത്തി ഏഴാം തിയ്യതി ഞായറായഴ്ച നടന്ന ഓണാഘോഷം ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു. സ്വാദ് റെസ്റ്റോറന്റ് ഒരുക്കിയ സദ്യയോടെ ആഘോഷങ്ങള്‍ക്ക് ആരംഭമായി.

ആറു മണിക്ക് ആരംഭിച്ച ചെണ്ട മേളത്തോടും താലപ്പൊലിയോടും കൂടി മാവേലി മന്നനെ നൂറുകണക്കിന് ദേശ സ്‌നേഹികളുടെയും കലാ സ്‌നേഹികളുടെയും അകമ്പടിയോടെ സ്റ്റേജിലേക്ക് ആനയിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ സെക്രട്ടറി ദേവസ്സി പാലാട്ടി ആമുഖ പ്രസംഗത്തിന് ശേഷം അവതാരകന്‍ ജെംസണ്‍ കുര്യക്കോസിനെ സദസ്സിനു പരിചയപ്പെടുത്തി. അതിനു ശേഷം അലിന്റ വിന്‍സെന്റ് അമേരിക്കന്‍ ദേശീയ ഗാനവും ജെംസണ്‍ കുര്യാക്കോസ് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.

കെസിഫ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ വിശിഷ്ട അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. കൂടാതെ ആഘോഷങ്ങളില്‍ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു; കെസിഎഫിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രസിഡന്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിവരിച്ചു.

ചീഫ് ഗസ്റ്റ് ദേവദാസന്‍ നായര്‍ (കൗണ്‍സില്‍ കമ്മ്യൂണിറ്റി അഫയേഴ്സ് ഇന്ത്യന്‍ കോണ്‍സുലേറ്റ്), ഡോ. എ.കെ.ബി പിള്ള, റവ. ഫാദര്‍ ബാബു കെ മാത്യു, ഫാ. ജോണി, ബെര്‍ഗന്‍ കൗണ്ടി ഫ്രീ ഹോള്‍ഡര്‍ ഡോ.ജൊവാന്‍ വോസ്, പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍, സെക്രട്ടറി ദേവസ്സി പാലാട്ടി, ഫോമാ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന നേതാവ് അലക്‌സ് മുറിക്കാനി എന്നിവര്‍ ചേര്‍ന്ന് എല്ലാ കെ സി എഫ് ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി.

ചീഫ് ഗസ്റ്റ് ദേവദാസന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ പേരിലും സ്വന്തം പേരിലും ഏവര്‍ക്കും ഓണാശംസ അര്‍പ്പിച്ചു. പ്രായവ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുത്ത ഈ പരിപാടി കേരളം ഭാഷ സംസ്കാരം അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഒരു വേദിയാണെന്നും പാലക്കാട്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെ ഒരു ഉത്സവത്തില്‍ പങ്കെടുത്ത പ്രതീതി ഉളവാക്കിയെന്നും പറഞ്ഞു.

തുടര്‍ന്ന് ഡോ. എ.കെ.ബി പിള്ള ഓണാഘോഷ സന്ദേശത്തില്‍ മാവേലിയുടെ കാലഘട്ടത്തെക്കുറിച്ചും മാവേലിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയെക്കുറിച്ചും സംസാരിച്ചു. യുവതലമുറയെ എങ്ങനെ നമ്മുടെ കമ്മ്യൂണിറ്റിയില്‍ ആകര്ഷിക്കാമെന്നും അവര്‍കൂടെ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവരിച്ചു.

നോര്‍ത്ത് അമേരിക്കയിലെ മുതിര്‍ന്ന കലാകാരന്മാരായ പൗലോസ് പാലാട്ടി, ജോസ്കുട്ടി എന്നിവരെ വൈസ് പ്രസിഡന്റ് എല്‍ദോ പോള്‍, മുന്‍ പ്രസിഡന്റ് ജോയ് ചാക്കപ്പന്‍, ജോയിന്റ് സെക്രട്ടറി ആന്റണി കുരിയന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ഡോ. എ.കെ.ബി പിള്ളയെയും, സദസ്സില്‍ ഏറ്റവും മുതിര്‍ന്ന വ്യക്തി ശ്രീ എം വി ചെറിയാനെയും പൊന്നാട നല്‍കി ആദരിച്ചു. കെ സി ഫ് രക്ഷാധികാരി ടി.എസ് ചാക്കോ വന്നു ചേര്‍ന്ന എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ ജെംസണ്‍ കുര്യാക്കോസ്, സുമ നായര്‍, ജിയാ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനമേള വന്നു ചേര്‍ന്ന പൊതു ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റി. ഫാദര്‍ ജോണി നടത്തിയ വാദ്യോപകരണ സംഗീതം കാണികളെ ആകര്‍ഷിച്ചു. ഗുരു ചന്ദ്രിക കുറുപ്പ് ലക്ഷ്മി കുറുപ്പ് എന്നിവരുടെ കീഴിലുള്ള ഏകദേശം മുപ്പതു ഡാന്‍സുകാരികള്‍ അണിനിരന്ന നോപുര ഡാന്‍സ് സ്കൂള്‍, സൗപര്‍ണിക ഡാന്‍സ് സ്കൂളിലെ ഡയറക്ടര്‍ മാലിനി നായര്‍, ജെയിന്‍, റാണി എന്നിവര്‍ നടത്തിയ നൃത്ത കലാപരിപാടികള്‍ ഒന്നിനൊന്നു മികവുറ്റതായിരുന്നു. ഏകദേശം പത്തു മണിവരെ തുടര്‍ന്ന കലാവിരുന്ന് ഒരു ഉത്സവ പ്രതീതി ജനിപ്പിച്ചു.

പരിപാടികളുടെ വിജയത്തിനായി കെ സി എഫ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here