കവിത

മൂക്കുത്തി 
ശ്രീലക്ഷ്മി പി. ആർ 
മൂക്കൂത്തി
ഒറ്റകൽമൂക്കൂത്തി
തിളക്കത്തിൽ
അവളുടെ പ്രണയം
മയിൽ പീലി തുണ്ടായ്
പുസ്തകത്താളിൽ
മയങ്ങി
മൂന്നു കല്ലിൻ മൂക്കൂത്തി
തിളക്കം
മഴവില്ലിൻ ശോണിമ
കണ്ണിൽ പടർത്തി
പക്ഷേ
ഏഴുകല്ലിൻ മൂക്കൂത്തി
തിളക്കം
അവളുടെ നീർമിഴിതുമ്പിലെ
തുള്ളിയോടെപ്പോഴും
മത്സരിച്ചു
കൊണ്ടേയിരുന്നു

Check Also

151,000 ഡോളര്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിക്കാനെത്തി കുടുംബമടക്കം അറസ്റ്റിലായി; വിട്ടയച്ചു

വിചിറ്റ(കാന്‍സസ്): വിചിറ്റ എം പ്രൈസ് ബാങ്കില്‍(Emprise) 151,000 ഡോളറിന്റെ ചെക്ക് നിക്ഷേപിക്കാനെത്തിയ ഇറാക്കി ഡോക്ടറല്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. …

Leave a Reply

Your email address will not be published. Required fields are marked *