ഹ്യൂസ്റ്റൺ: ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ഹറിക്കേൻ ഹാർവ്വി താണ്ഡവമാടിയ ശേഷമുള്ള അനന്തര ഫലകളുടെ ആതിയിലാണ് ഇന്ന് ഹ്യൂസ്റ്റൺ നിവാസികൾ. വെള്ളം താഴുന്നതോടെ വീടുകൾ ക്ലീൻ ചെയ്യുന്നതിന്നും, ഉണ്ടായ നാശ നഷ്ടങ്ങൾ നികത്തുന്നതിനും പകർച്ച വ്യാധികൾ പ്രതിരോധിക്കുന്നതിനുമായി സാമ്പത്തിക സഹായത്തിനോടൊപ്പം തന്നെ ശാരീരികമായ / വോളന്റിയർമാരുടെ സഹായവും ഇപ്പോൾ ആവശ്യമാണ്. ഇതുപോലുള്ള ദുരന്തങ്ങൾക്ക് ശേഷം സാമൂഹ്യ വിരുദ്ധർ കവർച്ചക്കിറങ്ങുന്നത് ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് ഇപ്പോൾ. അതു പോലെ തന്നെ ഇന്ന് അമേരിക്കയുടെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഹാർവ്വി-ഇരകൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്നുണ്ട്, പക്ഷെ എങ്ങനെ, എവിടെ എന്നറിയില്ല. ഇവിടെയാണ് ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ) പോലുള്ള ദേശീയ സംഘടനകളുടെ പ്രശക്തി വരുന്നത്.
ആഗസ്റ്റ് 30, ബുധനാഴ്ച്ച വൈകിട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഒത്തു ചേർന്നു ഫോമാ നടത്തിയ കോൺഫറൻസ് കോളിൽ ഈ വിഷയം ചർച്ച ചെയ്യുകയും, ഹ്യൂസ്റ്റണിലെ ഫോമായുടെ ഏറ്റവും വലിയ അംഗ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണുമായി ചേർന്നു, അവിടെ കമാൻഡിംഗ് സെന്റർ സ്ഥാപിക്കുകയും ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ (അറ്റ്ലാന്റ) ആർ.വി.പി. റെജി ചെറിയാന്റെ നേതൃത്വത്തിൽ സതേൺ റീജിയന്റെ ആർ.വി.പി ഹരി നമ്പൂതിരി, നാഷണൽ കമ്മറ്റി മെമ്പർമാരായ തോമസ് മാത്യൂ (ബാബു മുല്ലശേരി), ജെയ്സൺ വേണാട്ട് തുടങ്ങിയവരുമായി വോളന്റിയർ ടീം രൂപികരിച്ചു വരുന്നു. ഇവരുമായി ബന്ധപ്പെട്ടാൽ വോളന്റിയർമാർ ആകാൻ ആഗ്രഹിക്കുന്നവർക്ക് ഏതൊക്കെ മേഖലയിൽ പ്രവർത്തിക്കുവാൻ അവസരമുണ്ട്. അതല്ല സാമ്പത്തിക സഹായം ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ www.fomaa.net/donate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അമേരിക്കൻ സ്വപ്നവുമായി ഈ സ്വപ്ന ഭൂമിയിലേക്ക് കുടിയേറിയ നമ്മുടെ ഒരോരുത്തരുടേയും കടമയാണ് ഈ അവശ്യ ഘട്ടത്തിൽ ഹ്യൂസ്റ്റണിനെ സഹായിക്കുകയെന്നത്. ഈ ദുരന്തത്തിൽ നിന്നും കരകയറാൻ ഹ്യൂസ്റ്റണിനെ നമ്മൾക്ക് സഹായിക്കാം.
കൂടുതൽ വിവരങ്ങൾക്ക് :
ബെന്നി വാച്ചാച്ചിറ 847 322 1973
റെജി ചെറിയാൻ 404 425 4350
ഹരി നമ്പൂതിരി 956 243 1043

LEAVE A REPLY

Please enter your comment!
Please enter your name here