ഒട്ടാവ: ഒട്ടാവയിലെ സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസി സമൂഹം ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദര്‍ തെരേസായുടേയും ധീരരക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാള്‍ സെപ്റ്റംബര്‍ 24-ന് ആഘോഷിക്കുന്നു. 24-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30-നു വിശുദ്ധ മദര്‍ തെരേസായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, തുടര്‍ന്നു കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക് അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, കുര്‍ബാനയ്ക്കുശേഷം വി. മദര്‍ തെരേസായുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും, തിരുശേഷിപ്പ് വണക്കവും നേര്‍ച്ച സദ്യയും ഉണ്ടായിരിക്കും.


കഴിഞ്ഞ ഒമ്പത് ഞായറാഴ്ചകളിലായി തിരുന്നാളിന്നൊരുക്കമായുള്ള നൊവേന നടന്നുവരുന്നു. സെപ്റ്റംബര്‍ 17-ന് അഞ്ചുമണിക്ക് തിരുനാള്‍ കൊടിയേറ്റ്. അന്നേദിവസം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധ സെബസ്ത്യാനോസിനോടുള്ള വണക്കസൂചകമായ അമ്പ് വെഞ്ചരിച്ച് കുടുംബ യൂണീറ്റ് പ്രസിഡന്റുമാര്‍ വശം ഇടവകയിലെ എല്ലാ ഭവനങ്ങളിലുമെത്തിച്ച് പ്രാര്‍ത്ഥിക്കുന്നു.

ഇടവക വികാരി ഫാ. ബോബി മുട്ടത്തുവാളായില്‍, കൈക്കാരന്‍ ജേക്കബ് ജയിംസ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന പാരീഷ് കൗണ്‍സില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിശുദ്ധരുടെ മാധ്യസ്ഥം തേടുവാനും, ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.syromalabarottawa.ca

LEAVE A REPLY

Please enter your comment!
Please enter your name here